ബാബു എം. പാലിശേരിയെ സിപിഎം തരംതാഴ്ത്തി

0

കുന്നംകുളം എംഎല്എ ബാബു എം. പാലിശേരിക്കും സഹോദരന് ബാലാജിക്കുമെതിരെ അച്ചടക്കനടപടിക്ക് തീരുമാനം. ഇരുവരും തമ്മിലുള്ള ചേരിപോര് കുന്നംകുളം ഏരിയ കമ്മിറ്റിയില് വിഭാഗീയത വര്ധിപ്പിച്ചെന്ന വിലയിരുത്തലിലാണ് നടപടി. ഇരുവരെയും കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്ത്താന് പിണറായി വിജയന് അധ്യക്ഷനായ സിപിഎം തൃശൂര് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.കുന്നംകുളം എംഎല്എയായ ബാബു എം. പാലിശേരിയെ സിപിഎം തൃശൂര് ജില്ലാ സെക്രട്ടേറിയറ്റില് നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തുന്നത്. സഹോദരനും കുന്നംകുളം മുന് ഏരിയാ സെക്രട്ടറിയുമായ ബാലാജിയെ ജില്ലാ കമ്മിറ്റിയില് നിന്ന് ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തും. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്ന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന് കമ്മിറ്റി അന്വേഷണം നടത്തി സമര്പ്പിച്ച റിപ്പോര്ട്ടിനെ തുടര്ന്നാണ് നടപടി.

Share.

About Author

Comments are closed.