ഹാസ്യ,സാമ്രാട്ട് കോട്ടയം നസീര്‍ തന്റെ അഭിനയജീവിതത്തില്‍ 25 കൊല്ലം ആഘോഷിക്കുന്നു. നിരവധി കഥാപാത്രങ്ങളിലൂടെ മിമിക്രിയില്‍ കൈയ്യടി വാങ്ങിയ ഒരു ബഹുമുഖ പ്രതിഭയാണ് നസീര്‍. തന്റെ മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയത് നടനായി നിര്‍മ്മാതാവായി മലയാള സിനിമയില്‍ നസീര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നസീറും ദിലീപും ചേര്‍ന്നൊരുക്കിയ ഓഡിയോ കാസറ്റ് അന്നത്തെ കാലത്ത് വന്‍ഹിറ്റായിരുന്നു. നിരവധി സൗഹൃദത്തിന്റെ ഉടമയായ നസീര്‍ നിരവധി സ്റ്റേജ് ഷോകളും ഏഷ്യാനെറ്റ് കൈരളി, സൂര്യ എന്നീ ചാനലുകളില്‍ സൂപ്പര്‍ഹിറ്റ് കോമഡി ഷോകള്‍ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ തന്റെ 25 കൊല്ലം ആഘോഷമാക്കിയ നസീര്‍ നിരവധി കലാകാരന്മാരെ വച്ച് ഫ്ളവേഴ്സ് ചാനലില്‍ കോട്ടയം നസീര്‍ 25 എന്ന ഹാസ്യപരിപാടിയുമായി ജനങ്ങളുടെ മുന്നിലേക്കെത്തുകയാണ്.
കോട്ടയം നസീര്‍ മിമിക്രിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി
0
Share.