അതിര്ത്തിയില് വീണ്ടും പാക്കിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ചു

0

അതിര്ത്തിയില് വീണ്ടും പാക്കിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന് വെടിയുതിര്ത്തത്. ഇന്ത്യന് സൈന്യം തിരിച്ചടിച്ചു. രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്.പാക്കിസ്ഥാൻ നടത്തിയ ഷെൽ വർഷത്തിലും വെടിവയ്പിലും ഇന്നലെ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഇവിടെ വെടിനിർത്തൽ ലംഘിച്ചു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൊത്തം ആറായി. പാക്ക് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.എന്നാൽ ഇന്ത്യയാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നാണു പാക്ക് ഹൈക്കമ്മിഷണർ പിന്നീടു മറുപടി പറഞ്ഞത്. ഇന്ത്യ 70 തവണ കരാർ ലംഘിച്ച് പാക്ക് പ്രദേശത്തേക്ക് ആക്രമണം നടത്തിയെന്നാണു പറയുന്നത്. ഇതു ഭാവിയിൽ വലിയ തർക്കമാകാനിടയുണ്ട്. ഇന്നലെ പൂഞ്ച് മേഖലയിൽ വെടിവയ്പും ഷെൽ വർഷവും രാത്രി മുഴുവൻ നീണ്ടു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ മാത്രമല്ല,സാധാരണക്കാരുടെ ജനവാസ കേന്ദ്രങ്ങൾക്കു നേരെയും ഷെൽ വർഷം ഉണ്ടായി.ബാലകോട്ടെ സെക്ടറിൽ ബെഹ്റോത് ഗ്രാമത്തിലെ നുസ്രത്ത് ബയ് എന്ന സ്ത്രീയാണ് ഇന്നലെ കൊല്ലപ്പെട്ടത്.അഞ്ചു പേർക്കു പരുക്കേൽക്കുകയും ചെയ്തു.ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചതിനെ തുടർന്നാണ് ആക്രമണം അവസാനിച്ചത്.അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബസിതിനെ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ അമർഷവും പ്രതിഷേധവുമറിയിച്ചത്.അതിർത്തിയിലെ ശാന്തിയും സമാധാനവും തകർക്കുന്ന പ്രവൃത്തികൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാൻ നടപടി വേണമെന്ന് പാക്ക് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) അനിൽ വാധ്വയാണ് പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ എട്ടു മുതൽ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തുകയാണെന്നും ആസൂത്രിതമായി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണെന്നും വാധ്വ വ്യക്തമാക്കി.വെടിവയ്പിനെക്കുറിച്ച് ഡിജിഎംഒ തലത്തിൽ പല തവണ വ്യക്തമാക്കിയതാണ്. വെടിവയ്പു നിർത്തുമെന്നും സൈനികർക്ക് ആവശ്യമായ നിർദേശം നൽകാമെന്നും പാക്ക് സൈനിക നേതൃത്വം ഉറപ്പു നൽകിയിരുന്നു.എന്നാൽ, ഉറപ്പു ലംഘിച്ച് വെടിവെയ്പ് തുടരുകയാണെന്നു ഹൈക്കമ്മിഷണറോടു പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.എന്നാൽ സൗത്ത് ബ്ലോക്കിലെ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ അബ്ദുൽ ബസിത് ആരാണ് വെടിനിർത്തൽ ലംഘനം നടത്തുന്നതെന്നു കണ്ടെത്താൻ ഫലപ്രദമായ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു.‘ജൂലൈയിലും ഓഗസ്റ്റിലുമായി ഇന്ത്യ എഴുപതോളം വെടിനിർത്തൽ ലംഘനങ്ങൾ അതിർത്തിയിൽ നടത്തി. ഞങ്ങൾ തീർച്ചയായും ഇതേപ്പറ്റി വളരെ ശ്രദ്ധാലുക്കളാണ്’–ബസിത് പറഞ്ഞു.

Share.

About Author

Comments are closed.