ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്‌പോ സെന്ററിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

0

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ നിര്‍മ്മിക്കുന്ന ഇന്ത്യഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ്എക്‌സ്‌പോ സെന്ററിന് (ഐ.ഐ.സി.സി) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധനയുംചെയ്യുംദ്വാരകസെക്ടര്‍ 25 ല്‍ സ്ഥാപിക്കുന്ന ഈ സെന്റര്‍ അത്യാധുനിക ലോകോത്തര സംവിധാനങ്ങളോട് കൂടിയതാണ്. 25,700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കേന്ദ്രത്തില്‍ വിവിധോദേശ്യ വേദികള്‍, തുറസായ പ്രദര്‍ശന സ്ഥലങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സ്ഥലം, റീട്ടയില്‍ സേവനങ്ങള്‍ക്കും വന്‍കിട ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ മുതലായവ ഉണ്ടായിരിക്കും.കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ നയ പ്രോത്സാഹന വകുപ്പിന്റെ നൂറ് ശതമാനം ഉടമസ്ഥതയിലുള്ള ഉടമസ്ഥതയിലുള്ള ഇന്ത്യാ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്.

Share.

About Author

Comments are closed.