കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നു: വി. എസ് അച്യുതാനന്ദന്‍

0

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നു എന്ന് വിഎസ് അച്യുതാനന്ദന്‍ . പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്‍റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിഎസ് പറഞ്ഞു.തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നു എന്ന് വിഎസ് അച്യുതാനന്ദന്‍ . പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്‍റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിഎസ് പറഞ്ഞു.അറസ്റ്റിലായ പ്രതി നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും വി എസ് പ്രസ്താവനയില്‍ അറിയിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയം’ എന്നാണ് അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്.

Share.

About Author

Comments are closed.