വണ് റാങ്ക് വണ് പെന്ഷന്: വിമുക്തഭടന്മാര് മരണം വരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു

0

വണ് റാങ്ക് വണ് പെന്ഷന് പദ്ധതി ഉടന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര് മരണം വരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഡല്ഹിയിലെ ജന്തര്മന്ദറില് സമരം നടത്തിവരുന്ന കേണല് പുഷ്പേന്ദ്ര സിങ്, ഹവില്ദാര് മജോര് സിങ് എന്നിവരാണ് മരണംവരെ നിരാഹര സത്യഗ്രഹം നടത്തുന്നത്. വണ് റാങ്ക് വണ് പെന്ഷന് പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര് ജന്തര് മന്ദറില് നടത്തിവരുന്ന സമരം 64 ദിവസം പിന്നിട്ടു.സമരം കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. അതിനിടെ, പദ്ധതി നടപ്പാക്കുന്നത് വൈകരുതെന്ന് ആവശ്യപ്പെട്ട് പത്ത് മുന് സൈനീക മേധാവികള് പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പദ്ധതി തത്വത്തില് അംഗീകരിച്ചതായും ഉടന് അന്തിമ തീരുമാനമുണ്ടാകുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Share.

About Author

Comments are closed.