ഇന്തോനേഷ്യന് വിമാനം കാണാതായി

0

അഞ്ച് കുട്ടികള് ഉള്പ്പെടെ 54 പേരുമായി യാത്രതിരിച്ച ഇന്തോനേഷ്യന് വിമാനം കാണാതായി. പപ്പുവയില് നിന്ന് ജയപുരയിലെ സെന്റാനി വിമാനത്താവളത്തില് നിന്നും ഒക്സിബില്ലിലേയ്ക്ക് പോയ വിമാനമാണ് കാണാതായത്.വിമാനത്തിന് എയര്ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം മൂന്നു മണിയോടെ നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര് വ്യക്തമാക്കി. ട്രിഗാന എയറിന്റെ എടിആര് 42 എന്ന ടര്ബോപ്രോപ് വിമാനമാണ് പറന്നുയര്ന്ന് 45 മിനിട്ടിനു ശേഷം കാണാതായത്.വിമാനത്തിനായി തെരച്ചില് തുടരുകയാണ്. കാലാവസ്ഥ മോശമായത് തെരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.