വടക്കന്‍ ചൈനയിലെ ടിയാന്‍ജിനിയെ റൂഹായ് വെയര്‍ഹൗസില്‍ ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി. 90 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുറമുഖനഗരമായ ടിയാന്‍ജിനിയെ റൂഹായ് വെയര്‍ഹൗസില്‍ ബുധനാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്. വിഷാംശമുള്ള, അപകടകരമായ വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗോഡൗണിലുണ്ടായ തീപിടിത്തമാണു സ്ഫോടനങ്ങള്‍ക്കു കാരണമായത്.പൊള്ളലേറ്റ 723 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 58 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ ഇന്ത്യന്‍ വംശജനമുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം, ചൈനയിലെ സ്ഫോടനത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ ജപ്പാന് കാലാവസ്ഥാ വിഭാഗം പുറത്തുവിട്ടു. വന്‍തോതില്‍ പുക പടരുന്നതിന്റെ ദൃശ്യങ്ങളാണു ജപ്പാന് പുറത്തുവിട്ടത്.
ചൈനയിലുണ്ടായ സ്ഫോടനത്തില്‍ 114 പേര് മരിച്ചു,
0
Share.