ഉദ്യോഗാര്ഥികളില് നിന്ന് 1000 രൂപ വാങ്ങാന് പി.എസ്.സി തീരുമാനം

0

നിയമനം ഉറപ്പായ ഉദ്യോഗാര്ത്ഥികളില് നിന്ന് 1000 രൂപയുടെ പുതിയ ഫീസ് വാങ്ങാന് പി.എസ്.സിയുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പരിശോധനാ ഫീസ് ഏര്പ്പെടുത്തുന്നത്. പ്രതീക്ഷിത നിയമനങ്ങളില് നിയന്ത്രണമേര്പ്പെടുത്താനും പരീക്ഷാ ക്രമീകരിണങ്ങളില് മാറ്റം വരുത്താനും തിരുവനന്തപുരത്ത് ചേര്ന്ന പി.എസ്.സിയോഗം തീരുമാനിച്ചു.നിയമനത്തിനായുള്ള അഡ്വവൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്ത്ഥികളില് നിന്ന് 1000 രൂപയാണ് പരിശോധനാ ഫീസ് എന്ന നിലയില് ഈടാക്കുക. പരീക്ഷാ നടത്തിപ്പിനാണ് ഏറ്റവും വലിയ ചെലവ് വരുന്നതെന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമാണ് പി.എസ്.സിയുടെ വിലയിരുത്തല്.
പരീക്ഷാ ഹാളുകളില് ഇനിമുതല് 30 ഉദ്യോഗാര്ത്ഥികളുണ്ടാവും, നിലവില് 20 പേരാണുള്ളത്. കായികക്ഷമതാ പരീക്ഷ , സര്ക്കാര് ഗ്രൗണ്ടുകളിലാണ് നടക്കുന്നതെങ്കില് വാടകഉള്പ്പെടെ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെടും. പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള നിയമനത്തിന് നിയന്ത്രണം ഏര്പ്പെടുത്തും. ഏറ്റവും ആവശ്യമായ സാഹചര്യത്തിലെ പ്രതീക്ഷിത നിയമനം നടത്തുകയുള്ളൂ.പരീക്ഷാ ചെവലവ് ചുരുക്കുന്നതിനുള്ള നിര്ദ്ദേശം സമര്പ്പിക്കാന് പരീക്ഷാ കണ്ട്രോളറോട് പി.എസ്.സി ആവശ്യപ്പെട്ടു. പി.എസ്.സിക്ക് സാമ്പത്തിക അച്ചടക്കമില്ലെന്നും ചട്ടങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിക്കുന്നുവെന്നുമാണ് സര്ക്കാരിന്റെ വിലയിരുത്തല്. ട്രഷറി നിയന്ത്രണം ഉള്പ്പെടെ സര്ക്കാര് ഇടപെല് ഒന്നും പാടില്ലെന്ന് പി.എസ്.സിയും ആവസ്യപ്പെടുന്നു.ഇക്കാര്യത്തില് സമവായം ആകാത്ത സാഹചര്യത്തിലാണ് പുതിയ ഫീസെന്ന ആശയവുമായി പി.എസ്.സി.എത്തുന്നത്. സ്വാഭാവികമായും യുവജന സംഘടനകളില് നിന്ന് പുതിയ ഫീസിനോട് ശക്തമായ എതിര്പ്പ് ഉയരും.

Share.

About Author

Comments are closed.