ബസ് കനാലിലേക്ക് മറിഞ്ഞ് 45 പേര്ക്ക് പരിക്ക്

0

തീര്ത്ഥാടകര് സഞ്ചരിച്ചിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് 45 പേര്ക്ക് പരിക്ക്. പഞ്ചാബിനടുത്തുള്ള മധോപൂര് പട്ടണത്തിലാണ് സംഭവം. പ്രമുഖ തീര്ത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവിയില് സന്ദര്ശനം നടത്തി വരവെ ഞായറാഴ്ച അര്ദ്ധരാത്രിയോടെ ബസ്സ് അപ്പര് ബാരി ഡോബ് കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ രക്ഷപെടുത്തിയെന്നും പത്താന്കോട്ട് പട്ടണത്തിലുള്ള ആശുപത്രിയില് എത്തിച്ചതായും പൊലീസ് വൃത്തങ്ങള് അറിയിച്ചു. ഡല്ഹി, ഹരിയാനയിലെ ഗൂര്ഗാവ് എന്നിവിടങ്ങളില് നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. വെള്ളത്തില് വീണ ബസ് കുറേ ദൂരം വെള്ളത്തിലൂടെ ഒഴുകിനീങ്ങിയതായി യാത്രക്കാര് സാക്ഷ്യപ്പെടുത്തി. അടിയന്തരമായി രക്ഷാപ്രവര്ത്തനങ്ങള് നടത്തിയതിനാലാണ് എല്ലാവരേയും രക്ഷിക്കാനായത്.അപകടത്തിന്റെ കാരണങ്ങള് കണ്ടെത്താനുള്ള ശ്രമങ്ങള് ആരംഭിച്ചതായി പഞ്ചാബ് പൊലീസ് അധികൃതര് അറിയിച്ചു. വാഹനത്തിന്റെ ബ്രേയ്ക്ക് പോയതാണ് അപകടത്തിന്റെ കാരണമെന്നാണ് ഡ്രൈവര് പറയുന്നത്.

Share.

About Author

Comments are closed.