അവസരങ്ങളുടെ ഭൂമിയെന്ന് ഇന്ത്യ: പ്രധാനമന്ത്രി

0

ഇന്ത്യയിൽ നിക്ഷേപം നടത്താൻ വ്യവസായികളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം. 125 കോടിയിലധികം വരുന്ന ഇന്ത്യൻ ജനത ഒരു വിപണി മാത്രമല്ലെന്നും വൻ ശക്തി സ്രോതസുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ പണം മുടക്കാനായി മോദി യുഎഇയിലെ വ്യവസായികളെ ആഹ്വാനം ചെയ്തത്. ഒരു ലക്ഷം കോടി ഡോളർ മുതൽമുടക്കാനുള്ള സാധ്യതകളാണ് നിലവിൽ ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു.ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നാണ് ലോകം പൊതുവിൽ കരുതുന്നത്. വികസനത്തിന് ഇന്ത്യയിൽ തുറന്ന അവസരങ്ങളാണുള്ളത്. ലോകബാങ്കും, ഐഎംഎഫും ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യയെ കാണുന്നത് – മോദി പറഞ്ഞു. ഏഴുവര്ഷത്തിനുള്ളില് ഇന്ത്യയില് 500 ലക്ഷം ചെലവുകുറഞ്ഞ വീടുകള് നിര്മിക്കുമെന്നും അദേഹം വ്യക്തമാക്കി.ഇന്ത്യയും യുഎഇയും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ അത് ഏഷ്യയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുമെന്ന ശുഭപ്രതീക്ഷയും മോദി പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളർച്ചാ സാധ്യതകളും യുഎഇയുടെ ശക്തിയും ചേർന്നാൽ ഏഷ്യയുടെ നൂറ്റാണ്ടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്ച്ചകള് തൃപതികരമായിരുന്നുവെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുല്ത്താന് ബിന് സയ്യീദ് അല് മന്സൂരി പറഞ്ഞു.

Share.

About Author

Comments are closed.