ദിനേശ് കാര്ത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി

0

ദിനേശ് കാര്ത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി. ക്രിസ്ത്യന് ആചാരപ്രകാരം ചെന്നൈയില് നടന്ന വിവാഹത്തില് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കാര്ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. 20ന് തെലുങ്കു-നായിഡു ആചാരപ്രകാരവും വിവാഹം നടക്കും. കഴിഞ്ഞ ഡിസംബറിലാണ് വിവാഹ നിശ്ചയം നടന്നത്.പത്തനംതിട്ട സ്വദേശിനിയും ചെന്നൈയില് സ്ഥിരം താമസക്കാരിയുമായ ദീപികയും കാര്ത്തിക്കും ദീര്ഘകാലമായി പ്രണയത്തിലായിരുന്നു. തുടര്ന്നു വീട്ടുകാര് മുന്കൈയെടുത്താണ് ഇരുവരെയും ഒന്നിപ്പിച്ചത്. വിവാഹത്തിനു മുന്നോടിയായി ദീപിക കഴിഞ്ഞ ഞായറാഴ്ച അടുത്ത സുഹൃത്തുക്കള്ക്ക് ചെന്നൈയില് വിരുന്ന് ഒരുക്കിയിരുന്നു.

Share.

About Author

Comments are closed.