മറഡോണ വീണ്ടുമെത്തി

0

തനിക്ക് ദൈവത്തിന്റെ കൈ ചാര്ത്തിത്തന്നയാളെ കാണാന് 29 വര്ഷങ്ങള്ക്കുശേഷം ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണ വീണ്ടുമെത്തി. 1986ലെ ലോകകപ്പില് ഇംഗ്ലണ്ടിനെതിരെ കൈ കൊണ്ട് ഗോളടിച്ച മറഡോണയ്ക്ക് ഗോളനുവദിച്ച റഫറി ടുണഷ്യക്കാരനായ അലി ബെന്നാസ്യൂയറിനെക്കാണാനാണ് മറഡോണ എത്തിയത്. കഴിഞ്ഞ ആഴ്ച മറഡോണ ടുണീഷ്യയിലെത്തിയപ്പോഴാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങള് മറഡോണ തന്റെ ഫേസ്ബുക് പേജില് പോസ്റ്റ് ചെയ്തു.1986ലെ മെക്സിക്കന് ലോകകപ്പിലെ ക്വാര്ട്ടര് ഫൈനലിലായിരുന്നു ഇംഗ്ലണ്ടിനെതിരെ അര്ജന്റീനയ്ക്കായി മറഡോണ കൈ കൊണ്ട് ഗോളടിച്ചത്. ഹെഡ് ചെയ്ത് ഗോളടിക്കാനായി ചാടിയ മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലിടുകയായിരുന്നു. ഇംഗ്ലീഷ് താരങ്ങളെല്ലാം പ്രതിഷേധിച്ചിട്ടും റഫറിയായിരുന്നു അലി ഗോളനുവദിച്ചു. മത്സരശേഷം കൈ കൊണ്ട് ഗോളടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മറഡോണ അത് ദൈവത്തിന്റെ കൈയാണെന്ന് മറഡോണ പ്രതികരിച്ചത്. ഇതേ മത്സരത്തിലായിരുന്നു മറഡോണ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നും നേടിയത്.അലിയുടെ വീട്ടിലെത്തിയ മറഡോണ അദ്ദേഹത്തിന് അര്ജന്റീന ജേഴ്സി സമ്മാനിച്ചപ്പോള് അലി ആ മത്സരത്തിന്റെ ചിത്രം മറഡോണയ്ക്ക് സമ്മാനിച്ചു.

Share.

About Author

Comments are closed.