ജമ്മുവിലെ ഉധംപൂരില്‍ ഭീകരാക്രമണം നടത്തിയ പാകിസ്ഥാന് തീവ്രവാദി മൊഹമ്മദ് നവേദ് യാക്കൂബിന്റെ രണ്ട് കൂട്ടാളികളുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്ത് വിട്ടു. 38, 40 വയസ് പ്രായം തോന്നിക്കുന്ന സാര്ഖാന് എന്നറിയപ്പെടുന്ന മൊഹമ്മദ് ഭായി, 17, 18 പ്രായമുള്ള അബു ഒകാശ എന്നിവരുടെ രേഖാചിത്രങ്ങളാണ് തയ്യാറാക്കിയത്. സാര്ഖാനും അബുവുമാണ് നവേദിനൊപ്പം ഉധംപൂരില്‍ ആക്രമണം നടത്തിയതെന്ന് എന്‍.ഐ.എ പറഞ്ഞു.തീവ്രവാദി ആക്രമണം നടത്തണമെന്ന ഉദ്യേശത്തോടെയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരെ എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒളിവില്‍ കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. തീവ്രവാദികളെപ്പറ്റി വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി.ആഗസ്റ്റ് അഞ്ചിനാണ് നവേദും കൂട്ടാളികളും ചേര്‍ന്ന് ഉധംപൂര്‍ ജില്ലയിലെ നാര്സു നല്ലയില്‍ ബി.എസ്.എഫ് വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് സൈനികര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമീണരാണ് നവേദിനെ ജീവനോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
പാക്ക് തീവ്രവാദി നവേദ് യാക്കൂബിന്റെ രണ്ട് കൂട്ടാളികളുടെ രേഖാചിത്രം പുറത്ത് വിട്ടു
0
Share.