രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയില്‍ സൈനീക ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സുവ്ര മുഖര്‍ജി ഏറെ നാളായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. രാജ്യത്തിന്റെ പ്രഥമ വനിത എന്നിതിനൊപ്പം രബീന്ദ്ര സംഗീതവും ടാഗോറിന്റെ കലാ സംസാക്കാരിക മുദ്രകളും പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബഹുമുഖപ്രതിഭ കൂടിയാണ് വിടവാങ്ങിയത് ആദി ഗംഗയെപ്പോലെ ആഴവും പരപ്പുമുള്ള ബംഗാളി സംസാക്കാരികതയും ഹിമാലയം പോലെ ഒൗന്നിത്യമുള്ള ഗുരുദേവ് രബീന്ദ്രനാഥ ടഗോറിന്റെ ജീവിതവും ഹൃദയസ്പന്ദനമാക്കിയ പ്രതിഭയായിരുന്നു സുവ്ര മുഖര്‍ജി. രബീന്ദ്രസംഗീതത്തിന്റെ പ്രചരണാര്‍ത്ഥം 1970 ല്‍ സുവ്ര ഗീതാഞ്ജലി എന്ന കലാസംഘം രൂപീകരിച്ചു. ലളിതമനോഹരമായ ടാഗോര്‍ സംഗീതത്തിനൊപ്പം ചുവടുകള്‍ ചിട്ടപ്പെടുത്തി,ആ വരികളുടെ ആത്മാവുചോരാതെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.ഗീതാഞ്ജലി സംഘത്തിന്റെ ആദ്യ നൃത്ത ശില്‍പ്പമായ ചന്ദാലിക രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളില്‍ ചരിത്രമെഴുതി. നല്ലൊരുചിത്രകാരികൂടിയായ സുവ്ര മുഖര്‍ജി വിദേശങ്ങളിലടക്കം വിവിധ ഇടങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചൈനിയിലേക്കുന്ന യാത്രാവിവരണവും ഇന്ദിരാഗാന്ധിയുമായുള്ള വ്യക്തി ബന്ധം വിവരിക്കുന്ന ഒാര്മ്മപുസ്തകവുമടക്കം രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചു.1940 സെപ്തംബര്‍ 17ന് ഇന്നത്തെ ബംഗ്ലാദേശിലെ ജെസ്സോറില്‍ ജനനം. 1957 ജൂലൈ 13 നാണ് സുവ്ര പ്രണബ് മുഖര്‍ജിയുടെ ജീവിതപങ്കാളിയായത്. കോണ്‍ഗ്രസ് നേതാക്കളായ അഭിജീത്ത് മുഖര്‍ജിയും ശര്‍മ്മിഷ്ഠാ മുഖര്‍ജിയുമടക്കം മൂന്ന് മക്കള്‍
പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്്റ മുഖര്‍ജി അന്തരിച്ചു
0
Share.