പൈറസി തടയാന് രഹസ്യ കോഡ്

0

സിനിമയുടെ സെന്‍സര്‍കോപ്പി ചോര്‍ന്നത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പൈറസി തടയാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതര്‍. ഇതിനിടയിലാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ ഷാന്‍ പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കിയത്. ഇതിനു പിന്നാലെ രഹസ്യ കോഡ് സംവിധാനവും വരികയാണ് ഒരു പൈറസി പ്രിവന്‍ഷന്‍ സെല്ലാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സിനിമകള്‍ക്ക് രഹസ്യ കോഡ് സംവിധാനമാണ് ഏര്‍പ്പെടുത്തുക. സിനിമ സെന്‍സര്‍ ചെയ്യാന്‍ അയക്കുന്നതിനുമുന്‍പ് പൈറസി സെല്ലിനെ സമീപിച്ചാല്‍ അവിടെനിന്ന് ഒരു പ്രത്യേക കോഡ് നല്‍കും. ഇതു സിനിമയുടെ പ്രിന്റ് ലോക്ക് ചെയ്യുന്ന കോഡാണ്. ഈ കോഡ് നിര്‍മ്മാതാവിനു മാത്രം സൂക്ഷിക്കാം. ഈ കോഡ് വെച്ച് മാത്രമേ സിനിമ സെന്‍സര്‍ ബോഡ് അധികൃതര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. തിയറ്ററുകളിലേക്ക് അയക്കുമ്പോഴും സിനിമ ചോരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു ഈ സംവിധാനം തീയറ്ററുകളിലേക്ക് അയക്കുമമ്പോഴും പ്രാവര്‍ത്തികമാക്കാംസിനിമ തിയറ്ററുകളിലെത്തുമ്പോഴാണ് കൂടുതലും പൈറസി നടക്കുന്നത്. ഇത് തടയാനും പ്രത്യേക സംവിധാനം ഉണ്ടാകും. സിനിമ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രത്യേക സെന്‍സര്‍ സംവിധാനം വഴി കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും പൈറസി സെല്‍ ഒരുക്കുന്നുണ്ട്. സൈബര്‍ ഡോമിന്റെ ഭാഗമായാണ് പൈറസി പ്രിവന്‍ഷന്‍ സെല്‍ ആരംഭിക്കുന്നത്. ഡിസംബറോടെ ഇത് പ്രാവര്‍ത്തികമാക്കും.

Share.

About Author

Comments are closed.