ഇന്ധനം തീര്ന്നതോടെ മരണം മുന്നില്കണ്ട 155 യാത്രക്കാര്ക്ക് മലയാളി പൈലറ്റ് മനോജ് രാമവാര്യര്.

0

തിരുവനന്തപുരം വിമാനത്താവളം അത്യപൂര്‍വമായ ഒരു അപകടത്തിന് വേദിയാകേണ്ടതായിരുന്നു. പൈലറ്റിന്റെ സമയോചിതവും ധീരമായതുമായ ഇടപെടലിലൂടെ 155 ജിവനുകളാണ് രക്ഷപ്പെട്ടത്. നിര്‍ണായക സമയത്ത് മനോധൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനമിറക്കിയതാകട്ടെ മലയാളി പൈലറ്റ് മനോജ് രാമവാര്യര്‍.തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടല്‍ മഞ്ഞായിരുന്നു. മാത്രമല്ല ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങാതെ വീണ്ടും വട്ടമിട്ടു പറന്നു. ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ധനം തീര്‍ന്നു വരുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് മേയ് ഡേയ് എന്ന അവസാന സന്ദേശവുമറിയിച്ചു. അത്യാപത്ത് സംഭവിക്കുന്ന സമയത്ത് എല്ലാവരുടേയും ജീവന്‍ നഷ്ടപ്പെടും എന്ന് കാട്ടിയുള്ള അവസാനത്തെ ഇന്റര്‍നാഷണല്‍ റേഡിയോ ടെലഫോണ്‍ ഡിസ്ട്രസ് സിഗ്നല്‍ സന്ദേശമാണ് മേയ് ഡേയ്. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ വിമാനകമ്പനി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തില്‍ നിന്ന് മേയ് ഡേ സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ സജ്ജീകരണങ്ങള്‍ക്കും പുറമേ മെഡിക്കല്‍ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും ആംബുലന്‍സും സജ്ജമാക്കി. കൊച്ചിയില്‍നിന്ന് വിമാനം രാവിലെ 6.51നാണ് ഇവിടെയെത്തിയത്. ഇന്ധനം തീര്‍ന്നെങ്കിലും ആവുന്നത്ര പറന്ന് ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സന്ദേശം നല്‍കി. തുടര്‍ന്ന് 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവല്‍ മീറ്ററില്‍ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു. വിമാനത്തിനുള്ളില്‍ കണ്ണടച്ച് പ്രാര്‍ഥിച്ചിരുന്ന 155 യാത്രക്കാരും വിമാനജീവനക്കാരും പൈലറ്റിന് നന്ദി പറഞ്ഞു. തുടര്‍ന്ന് 16,000 ലിറ്റര്‍ ഇന്ധനം നിറച്ചശേഷം ഒന്‍പത് മണിയോടെ വിമാനം കൊച്ചിയിലേക്ക് തിരികെ പുറപ്പെട്ടു.

Share.

About Author

Comments are closed.