കായംകുളം കണ്ടല്ലൂര്‍ തെക്ക് വെള്ളാംകുടി ദേവീക്ഷേത്രത്തില്‍ ഭദ്രാഭഗവതിയുടെ ക്ഷേത്രത്തിനു മുന്‍വശം സ്ഥിതി ചെയ്യുന്ന കാണിക്കവഞ്ചിയിന്മേല് തുലാമാസത്തെ ആയില്യത്തിനുള്ള നൂറുംപാലും ചടങ്ങുകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്പോള്‍ ഒരു സര്‍പ്പദൈവം പ്രത്യക്ഷപ്പെട്ടത് നാട്ടുകാരില്‍ കൗതുകമുളവാക്കി. തുടര്‍ന്ന് വൃശ്ചിക ചിറപ്പു നടന്നുകൊണ്ടിരിക്കുന്പോള്‍ ദുര്‍ഗ്ഗാദേവിയുടെ കോവിലിനു മുന്നിലുള്ള ചവിട്ടുപടിയില്‍ മറ്റൊരു സര്‍പ്പദൈവം പ്രത്യക്ഷപ്പെട്ടത് കണ്ടവര്‍ തൊഴുകൈകളോടുകൂടി സര്‍പ്പത്തെ നോക്കിക്കാണുകയും നൂറുകണക്കിനു ഭക്തജനങ്ങളും നാട്ടുകാരും ഇതു കാണാന്‍ ക്ഷേത്രനടയില്‍ എത്തുകയും ചെയ്തു.
ക്ഷേത്രത്തില്‍ ഇടയ്ക്കിടെ വിശേഷാല്‍ പരിപാടികള്‍ക്ക് മുന്‍പായി സര്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഗണപതികോവിലിനു മുന്നിലായി സ്ഥിതി ചെയ്യുന്ന കാഞ്ഞിരത്തിന്റെ ഒരു വേര് ഗണപതി രൂപത്തോടുകൂടി മണ്ണിനു പുറത്തേക്കു തെളിഞ്ഞുവരുകയുൺ ആയത് ദേവപ്രശ്നത്തില്‍ ചിന്തിപ്പിച്ചതില്‍ ഗണപതി ചൈതന്യം കുടികൊള്ളുന്ന പ്രസ്തുത വേര് കേടുകൂടാതെ സംരക്ഷിച്ച് ക്ഷേത്രത്തില്‍ വിളക്കുകള്‍ കത്തിക്കുന്പോള്‍ ഗണപതി വേരിനു മുന്നിലും ദീപം തെളിയിക്കണമെന്നും ജ്യോത്സ്യപണ്ഡിതന് ശ്രീ തൃക്കുന്നത്തുപുഴ ഉദയകുമാര്‍ പ്രശ്നവശാല്‍ വെളിവാക്കുകയുൺ ചെയ്തിരുന്നു. ഇതും ഭക്തന്മാരില് കൗതുകമുളവാക്കിയ കാഴ്ചയായി മാറുന്നു.