എംപിയുടെ മകനെ കത്തിമുനയില് നിര്ത്തി പണവുമായി മുങ്ങി

0

30,000 രൂപയ്ക്ക് ബുക്ക് ചെയ്ത കാള്‍ഗേള്‍ ആഡംബര ഹോട്ടലില്‍ എംപിയുടെ മകനെ കത്തിമുനയില്‍ നിര്‍ത്തി പണവുമായി മുങ്ങി. ഒരു ഏജന്‍സി മുഖേനയാണ് യുവതിയെ എംപിയുടെ മകനും സുഹൃത്തും ബുക്ക് ചെയ്തത്. ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എംപിയുടെ മകന്‍ വകോല പൊലീസില്‍ പരാതി നല്‍കി. കിഴക്കന്‍ സാന്റാക്രൂസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവമുണ്ടായത്. മുംബൈയില്‍ ബിസിനസ് ആവശ്യത്തിനായെത്തിയ മെഹര്‍ സിങ് തന്‍വാറാണ് പരാതിക്കാരന്‍. ത്തര്‍പ്രദേശില്‍നിന്നുള്ള ഒരു എംപിയുടെ മകനാണ് മെഹര്‍. യുവതികളെ എത്തിച്ചുകൊടുക്കുന്ന എസ്‌കോര്‍ട്ട് ഏജന്‍സി മുഖേനയാണ് ഇയാള്‍ യുവതിയെ ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിന് മുന്നിലെത്തിയ യുവതിയും അവരുടെ ഡ്രൈവറും ചേര്‍ന്ന് തന്റെ കൈയില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് മെഹര്‍ പരാതി നല്‍കിയത്. എന്നാല്‍, സിസിടിവി പരിശോധനയില്‍ പൊലീസിന് സംഭവത്തിന്റെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.ഹോട്ടല്‍ ലോബിക്ക് അടുത്ത് കാറിനുള്ളില്‍ വച്ചാണ് സംഭവം നടന്നതെന്ന് മെഹര്‍ പറഞ്ഞു. തനിക്കൊപ്പംവിദേശത്ത് ബിസിനസ് നടത്തുന്ന സുഹൃത്തുമുണ്ടായിരുന്നതായി മെഹര്‍ പറയുന്നു. വകോലയില്‍ എസ്‌കോര്‍ട്ട് ഏജന്‍സി നടത്തുന്ന സ്ഥാപനത്തില്‍നിന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share.

About Author

Comments are closed.