ശൂന്യാകാശത്തേക്ക് പോകാന് ലിഫ്റ്റ്

0

ശൂന്യാകാശത്തേക്ക് പോകാന്‍ ഒരു ലിഫ്റ്റ് ആയാലോ..? ഇങ്ങനെയൊരു സ്വപ്‌നം നിങ്ങള്‍ കണ്ടിട്ടുണ്ടോ..? എന്നാല്‍ സ്വപ്‌നങ്ങളില്‍ ഒതുങ്ങുന്നതല്ല ഒന്നും. എല്ലാം സാധ്യമാകും എന്നു തെളിയിച്ചിരിക്കുകയാണ് കനേഡിയന്‍ കമ്പനി. ലോകത്തെ ആദ്യത്തെ സ്‌പേസ് എലവേറ്റര്‍ നിര്‍മ്മിക്കാന്‍ കനേഡിയന്‍

19-1439979085-space-elevator-5 19-1439979097-space-elevator-2

കമ്പനി ഒരുങ്ങുന്നു. ആകാശം തൊടുംവിധമായിരിക്കും പുതിയ ലിഫ്റ്റ് വരുന്നത്. ഭൂമിയില്‍നിന്നും 20 കിലോമീറ്റര്‍ ഉയരത്തിലുള്ള സ്‌പേസ് എലവേറ്ററാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. സിംഗിള്‍ സ്‌റ്റേജിലൂടെ തന്നെ ഇതുവഴി ശൂന്യാകാശ വാഹനങ്ങളെ ഭ്രമണപഥത്തിലെത്തിക്കാം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫയേക്കാല്‍ 20 മടങ്ങ് ഉയരം ഈ കെട്ടിടത്തിന് ഉണ്ടാകും.

Share.

About Author

Comments are closed.