ദുബായില് റൂംമേറ്റിനെ കുത്തിക്കൊന്നു

0

ലൈറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് റൂംമേറ്റിനെ കത്തിയെടുത്ത് കുത്തിക്കൊന്നു. ദുബായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ദുബായില്‍ ജോലിചെയ്യുന്ന രണ്ട് ഇന്ത്യക്കാര്‍ തമ്മിലാണ് വാക്ക്‌പോരുണ്ടായത്. ദുബായിലെ ജെബല്‍ അലിയില്‍ ഒരുമിച്ചു താമസിച്ചിരുന്ന രണ്ട് പേര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. ലൈറ്റ് ഇടുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കുത്തേറ്റയാള്‍ രാത്രിയില്‍ കിടക്കാന്‍ വേണ്ടി ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ സഹമുറിയന്‍ ലൈറ്റ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രണ്ടുപേരും ലൈറ്റ് ഓണ്‍ ചെയ്തും ഓഫാക്കിയും അടിയാവുകയാണുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ യുവാവ് തന്റെ സഹമുറിയനെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 29 വയസ് പ്രായമുള്ള യുവാവാണ് കൊലയ്ക്ക് പിന്നില്‍. മുറിയില്‍ നിന്നുള്ള ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഒരാള്‍ ചെന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്ന യുവാവിനെയാണ് കണ്ടത്. കൊല നടത്തിയ പ്രതി കിടക്കയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നും സാക്ഷി പോലീസിനോട് പറഞ്ഞു. കുത്തേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. നെഞ്ചിലാണ് ഇയാള്‍ക്ക് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Share.

About Author

Comments are closed.