പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അദ്ദേഹം കുറ്റപ്പെടുത്തി. അച്ഛാ ദിന് എന്നതിനു മോഡിയുടെ മന്ത്രമാണ് നിശബ്ദത, പുറത്താക്കല്‍, അറസ്റ്റ് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും5വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ ഗാന്ധി
0
Share.