ഇരുചക്ര വാഹനങ്ങളില് പിന്സീറ്റ് യാത്രക്കാര്ക്കും ഹെല്മെറ്റ് വേണം സുപ്രീം കോടതി

0

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും, ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും സുപ്രീം കോടതി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.അമിത വേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ ഗൗരവമായി കാണണമെന്നു കോടതി നിര്‍ദേശിച്ചു. കാര്‍ യാത്രക്കാര്‍ക്കു സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. നിയമം ലഘിക്കുന്നവര്‍ക്കു രണ്ടു മണിക്കൂര്‍ ബോധവത്കരണ കൗണ്‍സിലിങ് നല്‍കണം.ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങള്‍ക്കു സുപ്രീം കോടതിയുടെ നിര്‍ദേശം.

Share.

About Author

Comments are closed.