പ്രതികളെ മര്ദ്ദിച്ച് ഐഎഫ്എസ് ദമ്പതികള്ക്കെതിരെ പൊലീസ് കേസെടുത്തു

0

ആനവേട്ടകേസിലെ പ്രതികളെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിന് ഐഎഫ്എസ് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരത്തുനിന്നും കസ്റ്റഡയിലെടുത്ത കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ വനംവകുപ്പ് ആസ്ഥാനത്തുവച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.തിരുവനന്തപുരം ഡിഎഫ്ഒ ടി.ഉമയും, ഭര്‍ത്താവും വനംവകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുമായ ആര്‍.കമലാഹര്‍ എന്നിവരും മറ്റ് പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് മ!ര്‍ദ്ദിച്ചുവെന്നാണ് പരാതി. കസ്റ്റഡിയിലെടുത്ത അജി ബ്രൈറ്റിനെ മൂവാറ്റുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.ജയിലില്‍ കഴിയുന്നതിനിടെ അജിയെ മൂവാറ്റുപ്പുഴ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയി. വാരിയെല്ലുകളില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍. മൂവാറ്റപ്പു!ഴ പോലീസാണ് കസ്റ്റഡി മര്‍ദ്ദനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.ഇതിനുശേഷം തുടരന്വേഷണത്തിനായി മ്യൂസിയം പൊലീസില്‍ കൈമാറി. ജാമ്യമില്ലാവകുപ്പുകളാണ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. അതേ സമയം പ്രതികളെ കസ്റ്റഡിയിണ്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ഡിഎഫ്ഒ ഉമ നിഷേധിച്ചു.

Share.

About Author

Comments are closed.