കേരളത്തില് നിന്ന് ഒരു ഹൃദയം കൂടി ചെന്നൈയിലേക്ക്

0

മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് വയസ്സുകാരനായ ആദിത് പോള്‍സന്റെ ഹൃദയം ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന വിദേശിക്ക്  നല്‍കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങുന്ന ശസ്ത്രക്രിയക്ക് ശേഷം വിമാനമാര്‍ഗമാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുപോകുന്നത്.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ പോള്‍സനും മകന്‍ ആദിലും കഴിഞ്ഞ ശനിയാഴ്ച ബന്ധുവിന്റെ കല്ല്യാണത്തിന് പോകും വഴിയാണ് കൊമ്പിടിയില്‍ വച്ച്  അപകടമുണ്ടായത്. പോള്‍സന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലാണ്.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ആദിതിന്റെ അവസ്ഥ കഴിഞ്ഞ രണ്ട് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.35നാണ് മെഡിക്കല്‍ സംഘം ആദിതിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥീരികരിച്ചത്. തുടര്‍ന്ന് തൃശ്ശൂരിലുള്ള അമ്മ ഷിന്‍സിയില്‍ നിന്ന് അവയദാനത്തിനുള്ള അനുവാദം പുലര്‍ച്ചെ ലഭിച്ചു.അവയവദാനത്തിനുള്ള സന്നദ്ധത കെഎന്‍ഒസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ കഴിയുന്ന കസാഖിസ്ഥാന്‍ സ്വദേശിയായ പത്ത് വയസ്സുകാരന് ഹൃദയം നല്‍കുന്നതിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്.ഉച്ചയ്ക്ക് ഒരു മണിയോടു കൂടി എത്തുന്ന മെഡിക്കല്‍ സംഘം ആദിതിന്റെ ഹൃദയം സ്വീകരിക്കുന്ന കുട്ടിക്ക് ചേരുന്നതാണോ എന്ന് പരിശോധിക്കും.അതിന് ശേഷം 3.30 ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് തിരികാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്.

Share.

About Author

Comments are closed.