കഴിഞ്ഞ ആഗസ്റ്റ് 14നാണ് എ.ആര്.റഹ്മാന് തന്റെ പുതിയ മ്യൂസിക്ക് ബാന്റായ എന്എഎഫ്എസിന്റെ ഗാനം പുറത്തുവിട്ടത്. തൗബാതൗബ എന്ന ഗാനമാണ് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. മെഹബൂബ് ആണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയത്. എ.ആര്.റഹ്മാന് തന്നെയാണ് ഗാനത്തിന്റെ സംഗീതം. അഫ്റോസ് ഖാനാണ് വീഡിയോ സംവിധാനം ചെയ്തത്. രണ്ട് ദിവസത്തില്‍ ഒരു ലക്ഷത്തില്‍ ഏറെപ്പേരാണ് ഈ വീഡിയോ കണ്ടത്.