സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പത്തുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പത്ത് വര്‍ഷത്തില്‍ കുറഞ്ഞ സേവനകാലയളവില്പ്പെട്ടവരുടെ കാര്യത്തില്‍ നിയമതടസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സര്‍വവിജ്ഞാന
കോശത്തിന്റെ പതിനാറാം വാല്യം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വവിജ്ഞാനകോശം പതിനാറാം വാല്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഉമ്മന്‍ പി. ഉമ്മന്‍ നല്കി പ്രകാശനം ചെയ്തു. ഡയറക്ടര്‍ എം.ടി. സുലേഖ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്. തമ്പാന്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എം സന്തോഷ്കുമാര്‍ തുടങ്ങയവര്‍ സംബന്ധിച്ചു.