കുടുംബശ്രീയുടെ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് (ആഗസ്റ്റ് 20) തുടക്കമാകും. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സ്ത്രീ ശാക്തീകരണം, തദ്ദേശ സ്വയം ഭരണം എന്നീ വിഷയങ്ങളെ അധികരിച്ച് കോവളത്ത് ഹോട്ടല്‍ ഉദയ് സമുദ്രയിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുളളത്. 21 ന് സമാപിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10.30 ന് പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് എത്യോപ്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും യുവജനകാര്യ വകുപ്പിന്റെയും മന്ത്രി സെനെബു തഡേസേ വോഡ്സാദിക്ക് നിര്‍വ്വഹിക്കും. സാമൂഹ്യക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനാവും. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം.ചന്ദ്രശേഖറും മുഖ്യപ്രഭാഷണം നടത്തും. ജമീല പ്രകാശം എം.എല്‍.എ., മേയര്‍ അഡ്വ.കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കൗണ്‍സിലര്‍ സുധീര്ഖാന് തുടങ്ങിയവര്‍ സംസാരിക്കും. നഗരകാര്യ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഫ് സ്വാഗതവും കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സല കുമാരി നന്ദിയും പറയും. വിവിധ സെഷനുകളിലായി അന്താരാഷ്ട്ര – ദേശീയ തലത്തിലുളള പ്രതിനിധികള്‍ പങ്കെടുക്കും. സമാപന സമ്മേളനം 22 ന് ഉച്ചകഴിഞ്ഞ് 3.45 ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്ത്തകന് സായിനാഥ് അധ്യക്ഷനാവും. തുടര്‍ന്ന് അന്താരാഷ്ട്ര -ദേശീയ തലത്തിലുളള പ്രതിനിധികള്‍ കുടുംബശ്രീയുടെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിക്കും.