മലയാളവും മലയാളിയും ഇനി ഓണാഘോഷത്തിലേക്ക്. പൂവിളിയും പൂക്കളങ്ങളുമായി മാവേലിയെക്കാത്ത് പത്തുനാള്‍. ഓണാഘോഷത്തിന് തുടക്കം ഇനി പൂവിളിയുടെ പത്ത് ഓണനാളുകള്‍. അത്തം പിറന്നതോടെ ഓണലഹരിയിലേയ്ക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
പഴമ ചോര്‍ന്ന് പോയെങ്കിലും ഇന്നും പൂക്കളത്തിനായി ചമഞ്ഞൊരുങ്ങുന്ന മുറ്റങ്ങള്‍ കുറവല്ല. എന്തിന് പത്ത് ദിവസത്തെ കുറവും തീര്‍ത്ത് തിരുവോണത്തിനെങ്കിലും ഒരും അത്തം തീര്‍ക്കാന്‍ മലയാളി സമയം കണ്ടെത്തും. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന് നടക്കും. ആനയും അന്പാരിയും കെട്ടുകാഴ്ചകളുമൊക്കെയായി അത്തച്ചമയഘോഷം അവിസ്്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് രാജവീഥി.
ആഘോഷത്തിന് ഇക്കുറിയും മാറ്റുകുറയില്ല. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി കലകാരാന്മാരും തൃപ്പൂണിത്തുറയില്‍ എത്തിക്കഴിഞ്ഞു. രാവിലെ പതിനൊന്നുമണിയോടെയാണ് ഘോഷയാത്ര തുടങ്ങുക