ജീപ്പ് ഓടിച്ച വിദ്യാര്ഥിയെ തിരിച്ചറിഞ്ഞു

0

സി.ഇ.ടി കോളേജില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചു പരിക്കേല്‍പ്പിച്ച ജീപ്പ് ഓടിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥി ബൈജുവാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. ബൈജുവിനും മറ്റ് 15 പേര്‍ക്കും എതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴക്കൂട്ടത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ ഓണാഘോഷത്തിനിടെ ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടമുണ്ടായത്. അമിത വേഗത്തില്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മലപ്പുറം നിലമ്പൂര്‍ സ്വദേശിനി തന്‍സി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Share.

About Author

Comments are closed.