ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. 12 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് സെഞ്ച്വറിയടിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മികച്ച ബാറ്റിങ് പ്രകടനമാണ് തുണയായത്. ഇന്ത്യ ഇപ്പോള്‍ മൂന്ന് വിക്കറ്റിന് 216 റണ്‍സെന്ന നിലയിലാണ്.182 പന്തില്‍ 105 റണ്‍സുമായി ലോകേഷ് ക്രീസിലുണ്ട്. 13 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ലോകേഷിന്റെ ഇന്നിങ്സ്. 20 റണ്‍സുമായി രോഹിത് ശര്‍മയാണ് രാഹുലിനൊപ്പം ഇപ്പോള്‍ ക്രീസില്‍. 107 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 78 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിച്ചിരുന്ന കോലിയെ ഹെറാത്തിന്റെ പന്തില്‍ ഏഞ്ചലോ മാത്യൂസ് സ്ലിപ്പില്‍ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ലോകേഷിനൊപ്പം കോലി 164 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ധവാന് പകരം ടീമിലെത്തിയ മുരളി വിജയ് ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കാതെ മടങ്ങി. പിന്നീടെത്തിയ അജിങ്ക്യ രഹാനെയും (4) കാര്യമായ സംഭാവനയൊന്നും നല്‍കാതെ മടങ്ങിയപ്പോള്‍ ഇന്ത്യ അപകടം മണത്തു
ലോകേഷ് രാഹുലിന് സെഞ്ച്വറി
0
Share.