ബസ് കാറിനു മുകളില് മറിഞ്ഞ് നാല് മരണം

0

ആലപ്പുഴ തിരുവിഴായില്‍ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കാര്‍ യാത്രികരായ ചെങ്ങന്നൂര്‍ പാണ്ടനാട് നെടുമ്പറമ്പില്‍ അനീഷ് എബ്രഹാം, ഭാര്യ ബിബിന, ഡ്രൈവര്‍ എബ്രഹാം ചെറിയാന്‍, ബസ് യാത്രികയായിരുന്ന സ്ത്രീ എന്നിവരാണ് മരിച്ചത്. ബസ് യാത്രികയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രികരായ 25 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുവൈത്തില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ അനീഷിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിക്കാന്‍ വെട്ടിച്ച ബസ് കാറിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ബസില്‍ നിന്നും തെറിച്ചുവീണ സ്ത്രീയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഇവര്‍ സംഭവസ്ഥളത്തുവെച്ചുതന്നെ മരിച്ചു.

Share.

About Author

Comments are closed.