വിദ്യാര്ഥികള് ഓടിച്ച ജീപ്പിടിച്ച് എന്ജിനിയറിങ് വിദ്യാര്ഥിനിക്ക് ഗുരുതരപരിക്ക്

0

എന്‍ജിനിയറിങ് കോളേജ് കാമ്പസ് വളപ്പില്‍ ഓണാഘോഷത്തിനിടെ അമിത വേഗതയില്‍ പാഞ്ഞ ജീപ്പിടിച്ച് കോളേജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. കോളജിലെ മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശിനി തന്‍സി ബഷീറിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. എന്നാല്‍ അപകടവിവരം കോളേജ് അധികൃതര്‍ പോലീസില്‍ അറിയിച്ചത് രാത്രി എട്ടുമണിയോടെയാണ്. കോളേജിലെ വിദ്യാര്‍ഥികള്‍ ഓടിക്കുന്ന ഓപ്പണ്‍ജീപ്പ് തട്ടിയാകാം അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയ ജീപ്പുകള്‍ മുമ്പും പോലീസ് കോളേജ് വളപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കെ.സി.ടി. 2217 നമ്പറിലുള്ള ഓപ്പണ്‍ ജീപ്പാണ് വിദ്യാര്‍ഥിനിയെ ഇടിച്ചതെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു

Share.

About Author

Comments are closed.