സം​യു​ക്ത​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ൾ

0

തീ​വ​ണ്ടി​യി​ലെ പാ​ട്ട് ഹിറ്റായതു കാ​ര​ണം മി​ക്ക​വ​ർ​ക്കും അ​റി​യാം എ​ന്ന​താ​യി​രു​ന്നു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണം ചെ​യ്ത​ത്. അ​ല്ലാ​തെ ക​ല​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്ക​ണം എ​ന്ന് ആവശ്യപ്പെട്ടാൽ, ആ​രും കൊ​ണ്ടു ത​രാ​ൻ പോ​കു​ന്നി​ല്ല
മ​ല​യാ​ള​ത്തി​ന്‍റെ അ​ഭ്ര​പാ​ളി​യി​ൽ എ​ത്തി​യ​തു ര​ണ്ടേ ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ. എ​ന്നാ​ൽ ര​ണ്ടും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​വും. ലി​ല്ലി എ​ന്ന പ​രീ​ക്ഷ​ണ​ചി​ത്ര​ത്തി​ലും, തീ​വ​ണ്ടി എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ കൂ​ടു കൂ​ട്ടി​യ ന​ടി​യാ​ണു സം​യു​ക്ത മേ​നോ​ൻ.

ആ​ദ്യം ചെ​യ്ത ലി​ല്ലി​യി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു തീ​വ​ണ്ടി​യി​ലേ​ത്. ഇ​പ്പോ​ഴി​താ ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പം യ​മ​ണ്ട​ൻ പ്ര​ണ​യ​ക​ഥ എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു സം​യു​ക്ത. ക​ഥാ​പാ​ത്ര​ങ്ങ​ളെ പൂ​ർ​ണ​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്നെ സം​യു​ക്ത പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​ക്ക​ഴി​ഞ്ഞു. സം​യു​ക്ത​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്

ലി​ല്ലി

ലി​ല്ലി ഒ​രു സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​യാ​ണ്. ഒ​രു കു​ടും​ബ​ത്തി​നു ക​യ​റി എ​ൻ​ജോ​യ് ചെ​യ്തു ചി​രി​ച്ച് ഇ​റ​ങ്ങി​വ​രാ​ൻ പ​റ്റു​ന്ന ചി​ത്ര​മ​ല്ല. അ​തി​ന്‍റെ ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്രം ക​ണ്ട എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​യി. ഒ​രു പ​രീ​ക്ഷ​ണ​ചി​ത്രം എ​ന്ന നി​ല​യി​ൽ ന​ല്ല അം​ഗീ​കാ​രം കി​ട്ടി. ലി​ല്ലി എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ച് ഓ​ർ​ത്തി​ല്ല. അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ന​ല്ല എ​ഫ​ർ​ട്ട് ആ​വ​ശ്യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സാ​യി​രു​ന്നു വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​ത്. സെ​ൻ​സ​റി​ങ് എ​ന്നൊ​രു ക​ട​മ്പ ഉ​ള്ള​തി​നാ​ൽ കു​റെ സീ​നു​ക​ൾ ക​ട്ട് ചെ​യ്തു മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

തീ​വ​ണ്ടി

ലി​ല്ലി ക​ഴി​ഞ്ഞി​ട്ടാ​ണു തീ​വ​ണ്ടി​യി​ലേ​ക്ക് വ​രു​ന്ന​ത്. ലി​ല്ലി ക്ലോ​സ് ടു ​ഹാ​ർ​ട്ട് മൂ​വി​യാ​യി​രു​ന്നു, തീ​വ​ണ്ടി​യു​മ​തേ. തീ​വ​ണ്ടി​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ദേ​വി എ​ന്ന​ത് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്‍റെ അ​മ്മ​യു​ടെ പേ​ര് ശ്രീ​ദേ​വി എ​ന്നാ​ണ്. എ​ത്ര ക​ണ്ടാ​ലും മ​ടു​ക്കാ​ത്ത ചി​ത്ര​മാ​ണു തീ​വ​ണ്ടി. ഇ​രു​പ​തു പ്രാ​വ​ശ്യ​മെ​ങ്കി​ലും ചി​ത്രം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​ട്ടു​ണ്ടാ​കും.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

തീ​വ​ണ്ടി​യി​ലെ പാ​ട്ട് ഹിറ്റായതു കാ​ര​ണം മി​ക്ക​വ​ർ​ക്കും അ​റി​യാം എ​ന്ന​താ​യി​രു​ന്നു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണം ചെ​യ്ത​ത്. അ​ല്ലാ​തെ ക​ല​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്ക​ണം എ​ന്ന് ആവശ്യപ്പെട്ടാൽ, ആ​രും കൊ​ണ്ടു ത​രാ​ൻ പോ​കു​ന്നി​ല്ല. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ എ​ന്നി​വ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

തീ​വ​ണ്ടി​യു​ടെ സം​വി​ധാ​യ​ക​ൻ

ന​മ്മ​ൾ എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്നു ഫെലിനി പ​റ​ഞ്ഞു ത​ര​ില്ല. സി​റ്റു​വേ​ഷ​ൻ പ​റ​ഞ്ഞു ത​ന്നു ന​മ്മ​ളെ ഫീ​ൽ ചെ​യ്യി​പ്പി​ക്ക​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ന​മ്മ​ളെ റെ​ഡി ആ​ക്കി മാ​റ്റു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

യ​മ​ണ്ട​ൻ പ്ര​ണ​യ​ക​ഥ

സാ​ധാ​ര​ണ​ക്കാ​ര​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ചി​ത്ര​മാ​യി​രി​ക്കും യ​മ​ണ്ട​ൻ പ്ര​ണ​യ​ക​ഥ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കാ​റൊ​ക്കെ ഓ​ടി​ക്കാ​ൻ അ​റി​യാ​വു​ന്ന, കോ​ളേ​ജി​ലെ പോ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് എ​ന്‍റേ​ത്. ഒ​രു പ​ക്കാ ക​മേ​ഴ്സ്യ​ൽ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണു ചി​ത്രം.

ക​ഥാ​പാ​ത്ര​ങ്ങ​ൾ

എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​ൻ ഇ​ഷ്ട​മാ​ണ്. ലി​ല്ലി​യി​ലും തീ​വ​ണ്ടി​യും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്രം ചെ​യ്തു. യ​മ​ണ്ട​ൻ പ്ര​ണ​യ​ക​ഥ​യി​ൽ മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​വും ചെ​യ്തു. ഇ​നി​യൊ​രു നെ​ഗ​റ്റീ​വ് റോ​ൾ കി​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

ഇ​നി

അ​ങ്ങ​നെ കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങൊ​ന്നു​മി​ല്ല. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടേ. തീ​വ​ണ്ടി ക​ണ്ടി​ട്ട് ആ​ളു​ക​ൾ​ക്കൊ​രു ഇ​ഷ്ട​മു​ണ്ട്. ആ ​ഇ​ഷ്ട​മാ​ണു പ്ര​ചോ​ദ​നം. തീ​വ​ണ്ടി​ക്കു ശേ​ഷം പ​ല​ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ചി​ല​ർ വ​ന്നു സെ​ൽ​ഫി എ​ടു​ത്തോ​ട്ടെ എ​ന്നു ചോ​ദി​ക്കും, ചി​ല​ർ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കും. മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ൾ വ​ന്ന്, ന​മ്മ​ൾ സ​ന്തോ​ഷ​മാ​യി​രി​ക്കു​ന്നോ എ​ന്നു ചോ​ദി​ക്കു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നും.

Share.

About Author

Comments are closed.