വിഷരഹിത പച്ചക്കറിയെന്ന സ്വപ്നം ഈ ഓണക്കാലത്തും സധ്യമാകില്ലെന്നുറപ്പായി. അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറിയുടെ പരിശോധന ഏതാണ്ട് പൂര്‍ണമായി നിലച്ചു. ലൈസന്‍സ് എടുക്കാനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയതും സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവപൂര്‍ണമായ നിലപാടും ഇതിനു കാരണമാകുന്നു. ഓണക്കാലം കണക്കിലെടുത്ത് ഭക്ഷണപദാര്‍ഥങ്ങളുടെ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനൊക്കെ രൂപംനല്‍കിയെങ്കിലും അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറിയുടെ പരിശോധന വേണ്ടെന്നുവെച്ചിരിക്കുകയാണ്. ആഗസ്ത് 26 വരെയാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനം. അവസാനദിവസം പച്ചക്കറിസാമ്പിള് ശേഖരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറി പരിശോധിക്കുന്നതില്നിന്നുള്ള ഈ പിന്മാറ്റത്തിന്, തമിഴ്നാടിന്റെ എതിര്‍പ്പും കാരണമായോ എന്നും സംശയിക്കണം. ഭക്ഷണപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനുപിന്നാലെ, ഭക്ഷ്യസുരക്ഷാ വകുപ്പ് കുമളി ചെക്ക്പോസ്റ്റില്‍ ലോറികളില്‍നിന്നു പച്ചക്കറിസാമ്പിള് ശേഖരിച്ച് പരിശോധനയ്ക്കായി കാക്കനാട്ടെ അനലറ്റിക്കല്‍ ലാബില്‍ എത്തിച്ചിരുന്നു. ആഗസ്ത് അഞ്ചിനായിരുന്നു ഇത്. ഈ സാമ്പിള്‍ പിന്നീട് തിരുവനന്തപുരത്ത് കാര്‍ഷികസര്‍വകലാശാലയുടെ ലാബിലേക്കു മാറ്റി. ഇതിന്റെ പരിശോധന പൂര്‍ത്തിയായതായാണ് കാര്‍ഷികസര്‍വകലാശാലാ അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് വാങ്ങിയിട്ടില്ല.
ഓണക്കാലത്തും ഉണ്ടാകും വിഷപ്പച്ചക്കറി
0
Share.