വീടുപണിക്ക് കൊണ്ടുവന്ന ടൈല്‍സ് ഇറക്കിയതിന് ഉടമയെ മര്‍ദിച്ച് നോക്കുകൂലി വാങ്ങി. സംഭവത്തില്‍ ആറ് സി.ഐ.ടി.യു. തൊഴിലാളികള്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസ്സെടുത്തു. പെണ്ണുക്കര സ്വദേശികളായ പ്രസാദ്, പീതാംബരന് എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് കേസ്. പെണ്ണുക്കര തടയുഴത്തില് ടി.ജി.മത്തായിയാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. പുതുതായി പണിയുന്ന വീടിനായി പിക്കപ്പ് വാനില്‍ കൊണ്ടുവന്ന 63 പായ്ക്കറ്റ് ടൈല്‍സ് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. മത്തായിയും മറ്റ് രണ്ട് തൊഴിലാളികളും ചേര്‍ന്ന് 62 പെട്ടി ടൈല്‍സും ഇറക്കിക്കഴിഞ്ഞതോടെ സംഘം അതിക്രമിച്ചുകയറി തടഞ്ഞു. 2000 രൂപ ആവശ്യപ്പെടുകയും അത് കൊടുക്കാന്‍ വിസമ്മതിച്ച മത്തായിയെ തല്ലുകയും അസഭ്യം പറഞ്ഞ് പിടിച്ചുതള്ളുകയും ചെയ്തതായി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 1100 രൂപ ഇവര്‍ ബലമായി വാങ്ങുകയും ചെയ്തു.ഫോണ്‍ചെയ്ത് അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ തൊഴിലാളികള്‍ മുങ്ങി..
നോക്കുകൂലി ആറുപേര്‍ക്കെതിരെ കേസ്
0
Share.