സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 240 രൂപ കൂടി. 19,840 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. 2480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 19,600 രൂപയായിരുന്നു സ്വര്‍ണവില. രണ്ടുദിവസമായി 19600 രൂപയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില കൂടിയതാണ് കേരളവിപണിയില്‍ പ്രതിഫലിച്ചത്. ഓണക്കാലമാകുന്നതോടെ സ്വര്‍ണവില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഒരവസരത്തില്‍ 18800 രൂപ വരെ എത്തിയിരുന്നു സ്വര്‍ണവില. ജൂലൈ 31നാണ് സ്വര്‍ണവില 18800 രൂപയില്‍ എത്തിയത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണവില ക്രമാനുഗതമായി കൂടുകയായിരുന്നു.
സ്വര്‍ണവില കൂടി
0
Share.