ബ്രിട്നി സ്പിയേഴ്സ് രാധേ മായുടെ ഭക്ത

0

സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മായുടെ ഭക്തയുടെ കൂട്ടത്തില്‍ ഒരു അന്താരാഷ്ട്ര സെലിബ്രിറ്റിയും. പ്രശസ്ത ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് ആണ് രാധേമായുടെ ഭക്തയാണെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കുന്നത്. ആള്‍ദൈവത്തിന്റെ ‘രാധേ മാ ഭക്ത്’ എന്ന ട്വിറ്റര്‍ അക്കൗണ്ട് ബ്രിട്‌നി സ്പിയേഴ്‌സ് ഫോളോ ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പടരുന്നത്. എന്നാല്‍ ബ്രിട്‌നി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ത്രീധന പീഡന പരാതി ഉയര്‍ന്നതോടെയാണ് രാധേ മാ ദേശീയ പ്രശസ്തി നേടുന്നത്. ഇവരുടെ ഒരു ഭക്തന്റെ ഭാര്യയായ നിക്കി ഗുപ്തയാണ് പരാതിക്കാരി. സ്ത്രീധനം വാങ്ങാനായി ഭര്‍ത്താവിനെ പ്രേരിപ്പിച്ചെന്നും അതിന്റെ പേരില്‍ പീഡനം ഏല്‍ക്കേണ്ടിവന്നെന്നുമാണ് യുവതിയുടെ പരാതി. ഇക്കാര്യം അന്വേഷിച്ചുവരികയാപോണ്‍സ്റ്റാര്‍ ലണ്ണി ലിയോണിന്റെ ആരാധികയെന്ന് അറിയപ്പെടുന്ന ഇവരുടെ പല പ്രവര്‍ത്തികളും ദുരൂഹത നിറഞ്ഞതാണ്. മക്കളും ചെറുമക്കളും ഉള്ള ഇവര്‍ കോടിക്കണക്കിന് രൂപ സമ്പാദ്യമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വന്‍ സ്വാധീനമുള്ള രാധേ മായ്‌ക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യത വിരളമാണ്.

Share.

About Author

Comments are closed.