മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി

0

ഒരു കമ്പനിയുടെ ഏജന്‍സി എടുക്കുന്നതുമായി ബന്ധപ്പെട്ട് യുവാവിനെ സമീപിച്ച തന്നെ ബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മയുടെ പരാതി. നാല്‍പത്തിയഞ്ചുകാരിയായ വീട്ടമ്മയാണ് പരാതിക്കാരി. പരാതിയെ തുടര്‍ന്ന് ഹരിയാണയിലെ ഫരീദാബാദിയെ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാധേശ്യാം എന്നയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സ്ത്രീയുടെ വീട്ടിലെത്തുന്നത്. ഒരു കമ്പനിയുടെ ഏജന്‍സിക്കായി വീട്ടമ്മ അപേക്ഷിച്ചിരുന്നതായി പറയുന്നു. ഇക്കാര്യം സംസാരിക്കാനായിരുന്നു ഇവരെതേടി രാധേശ്യാം എത്തിയത്. ഫരീദാബാദിലെ തന്റെ ഫ് ളാറ്റില്‍വെച്ച് കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ഷിപ്പിന്റെ പേപ്പറുകള്‍ ശരിയാക്കാമെന്ന് ഇദ്ദേഹം വാഗ്ദാനം നല്‍കുകയും ചെയ്തു.ഇതേ തുടര്‍ന്ന് ഇയാളുടെ ഫ് ളാറ്റിലെത്തിയ വീട്ടമ്മയ്ക്ക് തണുത്തവെള്ളം കുടിക്കാനായി നല്‍കിയതായി പറയുന്നു. ഇതോടെ ബോധം നശിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ രാധേശ്യാം പകര്‍ത്തിയെന്നും ഇതുകാട്ടി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.ഭീഷണിയെ തുടര്‍ന്നാണ് പരാതി പറയാന്‍ വൈകിയത്. എന്നാല്‍, തനിക്ക് വഴങ്ങിയില്ലെങ്കില്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണി വന്നതോടെയാണ് പോലീസില്‍ പരാതിയുമായി എത്തിയതെന്നും വീട്ടമ്മ പറയുന്നു. തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനുമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് കേസന്വേഷണം ആരംഭിച്ചതായി എഎസ്‌ഐ സുമിത്ര അറിയിച്ചു.

Share.

About Author

Comments are closed.