മലബാര് ഗോള്ഡിനെതിരെ സമരം

0

വമ്പന്‍മാര്‍ക്കെതിരെ നടക്കുന്ന സമരങ്ങളാകുമ്പോള്‍ ആ വാര്‍ത്തകളെ മനപ്പൂര്‍വ്വം മാറ്റി വയ്ക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വലിയ താത്പര്യമാണ്. മൂലധനശക്തികള്‍ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും അവര്‍ തയ്യാറാകണം എന്നില്ല.ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണ ശാലയ്‌ക്കെതിരെയുള്ള നാട്ടുകാരുടെ സമരം. കാക്കഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും അതീവ ഗുരുതരമായ രാസമലിനീകരണമാണ് കമ്പനി സൃഷ്ടിയ്ക്കുന്നത് എന്നാണ് തെളിവുകള്‍ നിരത്തി നാട്ടുകാര്‍ പറയുന്നത്.കാക്കഞ്ചേരിക്കാരുടെ സമരം 250-ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഓഗസ്റ്റ് 26 നാണ് 250 ദിവസം തികയുന്നത്. അന്ന്, പഞ്ചായത്ത് അംഗം മുതല്‍ രാഷ്ട്രപതി വരെയുള്ള 250 അധികാര കേന്ദ്രങ്ങളിലേയ്ക്ക് പരാതികള്‍ അയയ്ക്കാനാണ് സമരസമിതിയുടെ തീരുമാനം.

Share.

About Author

Comments are closed.