ആകാശത്തില് ഒരു സ്വിമ്മിങ്ങ്

0

ആകാശത്തില്‍ നിന്നു നീന്തി കുളിക്കാന്‍ ഒരു നീന്തല്‍ കുളം ആയാലോ…എന്തു നടക്കാത്ത സ്വപ്‌നം അല്ലേ.. എന്നാല്‍ ആകാശത്തല്ലെങ്കിലും ആകാശം തൊടുന്ന രൂപത്തില്‍ ഒരു സ്വിമ്മിങ്ങ് പൂള്‍ സാധ്യമാകും. ലോകത്തെ ആദ്യത്തെ സ്‌കൈ പൂള്‍ ലണ്ടനില്‍ ഒരുങ്ങുകയാണ്.വിസ്മയകരമായ കാഴ്ചയാണ് ചിത്രത്തില്‍ കാണുന്നത്. ലണ്ടനിലെ നൈന്‍ എല്‍മ്‌സ് ജില്ലയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളിലാണ് ഇത്തരത്തില്‍ സ്വിമ്മിങ്ങ് നിര്‍മ്മിക്കുന്നത്. ആകാശത്തിലൂടെ പറക്കുന്നതുപോലെ, ഇനി നീന്തുകയും ചെയ്യാം. രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കൂടി ഒരു സ്വിമ്മിങ്ങ് പൂളാണ് ഒരുക്കുന്നത്.രണ്ട് അപ്പാര്‍ട്ട്‌മെന്റിനു കുറുകെ ഒരു പാലം പോലെയാണ് ഈ സ്വിമ്മിങ്ങ് പൂള്‍. ഗ്ലാസ് കൊണ്ടുള്ള സ്വിമ്മിങ്ങ് പൂള്‍ ആയതുകൊണ്ട് അപ്പാര്‍ട്ട്‌മെന്റിനു താഴെയുള്ളവര്‍ക്ക് നിന്തുന്നതൊക്കെ കാണാന്‍ സാധിക്കും. നീന്തുന്നവര്‍ക്ക് താഴെയുള്ള കാഴ്ചയും മേലെയുള്ള കാഴ്ചയും കാണാം.

21-1440148281-skypool 21-1440148200-swimmingpool

115 അടി ഉയരത്തിലാണ് സ്‌കൈ പൂള്‍ നിര്‍മ്മിക്കുന്നത്.സ്വിമ്മിങ്ങ് പൂളിന്റെ രൂപം കണ്ട് ഇപ്പോള്‍ പൊട്ടും എന്നു നിങ്ങള്‍ വിചാരിക്കണ്ട. 20 സെന്റീമീറ്റര്‍ കനമുള്ള ഗ്ലാസാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മീറ്ററോളം ആഴവും ഇതിനുണ്ട്. ബാലിമോര്‍ ഗ്രൂപ്പാണ് ഈ അത്ഭുതപ്പെടുത്തുന്ന പദ്ധതിക്കു പിന്നില്‍.വായുവില്‍ കൂടി നീന്തുന്ന പ്രതീതിയായിരിക്കും കാണാന്‍ സാധിക്കുക. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ സ്‌കൈ പൂള്‍ ഉപയോഗിക്കാനാകൂ. പ്രശസ്ത അക്വേറിയം ഡിസൈനര്‍ ഗ്രൂപ്പ് ആയ റെയ്‌നോള്‍ഡ്‌സിന്റെ നിര്‍ദേശങ്ങളും സ്‌കൈള്‍ പൂള്‍ നിര്‍മ്മാണത്തിനായി

Share.

About Author

Comments are closed.