വ്യത്യസ്ഥ റിക്കാര്ഡുകള് വഴി ലോക ശ്രദ്ധനേടിയ മലയാളി

0

രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജി സംഘടിപ്പിച്ച സ്റ്റാന്പ് എക്സിബിഷനിലൂടെ 2015- ല്‍ മൂന്ന് ലോക റിക്കാര്‍ഡുകള്‍ നേടുകയും 2016 ലേയ്ക്കു രണ്ട് ലോക റിക്കാര്‍ഡുകളിലേയ്ക്ക് ഇടം പിടിക്കുകയും ചെയ്ത ചേര്‍ത്തല സ്വദേശി അര്‍വിന്ദ്കുമാര്‍പൈ ലോക ശ്രദ്ധനേടി. 2015 ലെ ഇന്ത്യാ ബുക്സ് ഓഫ് റിക്കാര്‍ഡിലെ എഡിറ്റോറിയല്‍ പേജില്‍ പ്രധാനമന്ത്രിനരേന്ദ്രമോദി, കിരണ്‍ബോദി, അര്‍വിന്ദ്കേജ്റിവാള്‍ എന്നിവര്‍ക്കൊപ്പം അര്‍വിന്ദ്കുമാര്‍പൈയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ലിംഗാബുക്സ് ഓഫ് റിക്കാര്‍ഡില്‍ അമ്മ രഞ്ജിതാഭായിയുടെ 55- പിറന്നാളിന് ഏറ്റവും കൂടുതല്‍ സ്റ്റാന്പുകള്‍ (322 എണ്ണം) പതിപ്പിച്ച് എന്‍വലപ്പ് കവറില്‍ അശംസ അയച്ചതിനാണ് ആദ്യ റിക്കാര്‍ഡ്. മറ്റൊന്ന് നൂറില്‍പരം രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിപുലമായ ഗാന്ധിയന്‍ സ്റ്റാന്പ് ശേഖരണത്തിനും എണ്ണായിരത്തില്‍പരം മഹാത്മാഗാന്ധിയുടെ സ്റ്റാന്പുകള്‍ കൈവശമുള്ള അര്‍വിന്ദ്കുമാര്‍പൈ വിനോദത്തിനായി ആറാം വയസ്സില്‍ തുടങ്ങിയ സ്റ്റാന്പ് ശേഖരണത്തിലൂടെയാണ് ഈ നേട്ടൺ കൈവരിച്ചത്. മഹാത്മാഗാന്ധിയോടുള്ള സ്നേഹവും ‌ആശയങ്ങളോടുള്ള അടുപ്പവുമാണ് ഗാന്ധിയെന്ന ഒറ്റ വ്യക്തിയെ ആശ്രയിച്ചുള്ള ഇത്രയേറെ സ്റ്റാന്പുകള്‍ ശേഖരിക്കാന്‍ അര്‍വിന്ദ്പൈയെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ 1949- ല്‍ പുറത്തിറങ്ങിയ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാന്പു മുതല്‍ സമീപകാലത്ത് പുറത്തിറങ്ങിയ സ്റ്റാന്പടക്കമുള്ള ബ്രഹൃത് ശേഖരമാണ് അര്‍വിന്ദിന്‍റെ പക്കലുള്ളത്. ഇന്ത്യ കൂടാതെ നൂറില്‍പരം ലോക രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധി സ്റ്റാന്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇന്ത്യയില്‍ ഏഅറ്റവും കൂടുതല്‍ ഗാന്ധി സ്റ്റാന്പുകള്‍ ശേഖരിച്ചതിനും അമ്മയുടെ 56-ം ജന്മദിനത്തില്‍ ജനന തീയതി മാസ-വര്‍ഷ ക്രമമനുസരിച്ചുള്ള സീരിയല്‍ നന്പരുള്ള ആയിരത്തില്‍പരം നോട്ടുകള്‍ ശേഖരിച്ചു നല്കിയതിനുമാണ് ഇന്ത്യാ ബുക്സ് ഓഫ് റിക്കാര്‍ഡില്‍ റിക്കാര്‍ഡ്. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ഗാന്ധി സ്റ്റാന്പുകള്‍ ശേഖരിച്ചതിനാണ് ഏഷ്യാ ബുക്സ് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയത്.മേല്‍പ്പറഞ്ഞ അഞ്ചു റിക്കാര്‍ഡുകളില്‍ മൂന്നെണ്ണൺ സ്റ്റാന്പു ശേഖരത്തിലാണ്. റിക്കാര്‍ഡിലേയ്ക്ക് വഴിയൊരുക്കുന്നതിലേയ്ക്കായി ഇവ ആദ്യം പ്രദര്‍ശിപ്പിച്ചത്. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയിലാണ്. അര്‍വിന്ദിന്‍റെ മൂന്ന് റിക്കാര്‍ഡുകള്‍ക്കും വേദിയായ രാജധാനി എഞ്ചിനിയറിംഗ്ാ കോളേജിന്‍റെ പേര് മൂന്ന് റിക്കാര്‍ഡുകള്‍ക്കും വേദിയായ രാജധാനി എഞ്ചിനിയറിംഗ് കോളേജിന്‍റെ പേര് മൂന്ന് റിക്കോര്‍ഡുകള്‍ക്കും വേദിയായ രാജധാനി എഞ്ചിനിയറിംഗ് കോളേജിന്‍റെ പേര് മൂന്ന് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്റ്റാന്പ് പ്രദര്‍ശനത്തിന് രാജധാനി എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ ഡ‍ോ. ബിജു രമേശ്, പ്രിന്‍സലിപ്പാള്‍ ഡോ. ആര്‍. സതികുമാര്‍ എന്നിവരെ കൂടാതെ ഡോ. എ. സന്പത്ത എം.പി, അഡ്വ. എ.എൺ. ആരിഫ് എം.എല്‍.എ, ശ്രീ. സത്യന്‍. എം.എല്‍.എ, ശ്രീ. പി. തിലോത്തമന്‍ എം.എല്‍.എ. തുടങ്ങിയവരുടെ നിര്‍ല്ലോഭമായ പ്രോത്സാഹനവും ശ്രീ. അര്‍വിന്ദിന് ലഭിച്ചിട്ടുണ്ട്.

 

ചേര്‍ത്തല മാടക്കല്‍ ശാന്തിനിവാസില്‍ പരേതനായ മുരളീധരബാബുവാണ് പിതാവി. ഭാര്യ ജോതിലക്ഷ്മി സിദ്ധി അര്‍വിന്ദ് ആണ് മകള്‍.

Share.

About Author

Comments are closed.