തെലുങ്ക് സൂപ്പര് സ്റ്റാര് മഹേഷ് ബാബു ആന്ധ്രയിലെ ഒരു ഗ്രാമം ദത്തെടുത്തു

0

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര് സ്റ്റാറായ മഹേഷ് ബാബു ആന്ധ്രപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. ആന്ധ്രയിലെ മഹബുബ്നഗര് എന്ന ഗ്രാമമാണ് താരം ദത്തെടുത്തത്. തന്റെ പിതാവിന്റെ ജന്മദേശമാണ് ഇതെന്ന് മഹേഷ് ബാബു ട്വിറ്ററില് കുറിച്ചു.
ഗ്രാമജ്യോതി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മഹേഷ് ബാബു ഗ്രാമം ദത്തെടുത്തത്. തെലുങ്കാനയിലെ പഞ്ചായത്ത് വാകുപ്പ് മന്ത്രിയായ കെ.ടി രാമറാവുവിന്റെ ആവശ്യ പ്രകാരമാണ് ഗ്രാമജ്യോതിയുടെ ഭാഗമായി ഗ്രാമം ദത്തെടുത്തതെന്ന് താരം ട്വിറ്ററില് കുറിച്ചു.
തന്റെ പുതിയ ചിത്രമായ ശ്രീമന്ധുഡുവിന്റെ വിജയത്തില് അഭിനന്ദിക്കാന് വിളിച്ചപ്പോഴാണ് രാമറാവു ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് താരം ട്വിറ്ററില് കുറിച്ചു. ചിത്രത്തിലും ഒരു ഗ്രാമം ദത്തെടുക്കുന്നയാളുടെ കഥാപാത്രത്തെയാണ് മഹേഷ്ബാബു അവതരിപ്പിച്ചിരിക്കുന്നത്

Share.

About Author

Comments are closed.