ഇല്ലാതാക്കാനാകില്ല നിലപാടുകളെ

0

പ​ല​രും വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും കൊ​ണ്ടു പോ​രാ​ട്ടം ന​യി​ച്ചു. അ​തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ പോ​രാ​ട്ട​മാ​ണു പ​രി​യേ​റും പെ​രു​മാ​ൾ. പേ​രു സൂ​ചി​പ്പി​ക്കു​ന്ന പോ​ലെ കു​തി​ര​പ്പു​റ​ത്തേ​റി തി​ന്മ​യ്ക്കെ​തി​രെ പ​ട ന​യി​ക്കു​ന്ന പെ​രു​മാ​ളാ​യി മാ​റു​ന്നു സം​വി​ധാ​യ​ക​ൻ മാ​രി സെ​ൽ​വ​രാ​ജ്. തി​ന്മ​ക​ളെ ച​വി​ട്ടി​യ​ര​യ്ക്കാ​നു​ള്ള ശ​ക്തി​യാ​യി പെ​രു​മാ​ളി​നു
ക​രു​ത്തു പ​ക​രു​ന്നു നി​ർ​മാ​താ​വ് പാ. ​ര​ഞ്ജി​ത്.
ജാ​തി​വ്യ​വ​സ്ഥ​യു​ടെ ഏ​റ്റ​വും നീ​ച​മാ​യ മു​ഖം കാ​ണ​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കു പോ​ക​ണം. അ​റി​ഞ്ഞ​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ ഉ​ച്ഛ​നീ​ച​ത്വ​ങ്ങ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി​രി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ദ്രാ​വി​ഡ മ​ണ്ണി​ൽ നി​ന്നാ​ണു ജാ​തി വേ​ർ​തി​രി​വു​ക​ളു​ടെ ദാ​രു​ണ​മാ​യ ക​ഥ​ക​ൾ പ​ല​പ്പോ​ഴും പു​റ​ത്തു വ​രു​ന്ന​ത്. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലും ദു​ര​ഭി​മാ​ന​കൊ​ല​ക​ൾ വാ​ർ​ത്ത​ക​ളി​ൽ പോ​ലും വ​രാ​തെ, പു​റം​ലോ​കം അ​റി​യാ​തെ ഒ​ടു​ങ്ങി പോ​കു​ന്നു​ണ്ട്. ജ​ന​കീ​യ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ അ​ര​നൂ​റ്റാ​ണ്ടും ക​ട​ന്നു മു​ന്നേ​റു​മ്പോ​ഴും തു​ല്യാ​വ​കാ​ശ​വും തു​ല്യ​നീ​തി​യും എ​ഴു​തി​പി​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​മ്പോ​ഴും ജാ​തി​യി​ൽ താ​ഴ്ന്ന​വ​ർ യാ​ത​ന​ക​ളു​ടെ ന​ടു​വി​ൽ ത​ന്നെ. ത​മി​ഴ്നാ​ട്ടി​ൽ ഇ​തി​നെ​തി​രെ നി​ര​വ​ധി പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

മു​ത്തു​വേ​ൽ ക​രു​ണാ​നി​ധി​യെ​ന്ന എം. ​ക​രു​ണാ​നി​ധി നാ​ട​ക​ത്തി​ലൂ​ടെ​യും നോ​വ​ലി​ലൂ​ടെ​യും സി​നി​മ​യി​ലൂ​ടെ​യും ഇ​തി​നെ​തി​രെ പൊ​രു​തി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും പ​ല​രും വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും കൊ​ണ്ടു പോ​രാ​ട്ടം ന​യി​ച്ചു. അ​തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ പോ​രാ​ട്ട​മാ​ണു പ​രി​യേ​റും പെ​രു​മാ​ൾ. പേ​രു സൂ​ചി​പ്പി​ക്കു​ന്ന പോ​ലെ കു​തി​ര​പ്പു​റ​ത്തേ​റി തി​ന്മ​യ്ക്കെ​തി​രെ പ​ട ന​യി​ക്കു​ന്ന പെ​രു​മാ​ളാ​യി മാ​റു​ന്നു സം​വി​ധാ​യ​ക​ൻ മാ​രി സെ​ൽ​വ​രാ​ജ്. തി​ന്മ​ക​ളെ ച​വി​ട്ടി​യ​ര​യ്ക്കാ​നു​ള്ള ശ​ക്തി​യാ​യി പെ​രു​മാ​ളി​നു ക​രു​ത്തു പ​ക​രു​ന്നു നി​ർ​മാ​താ​വ് പാ. ​ര​ഞ്ജി​ത്. നി​റ​ഞ്ഞ സ​ദ​സി​ൽ ഉ​യ​ർ​ന്ന കൈ​യ​ടി​ക​ള​ല്ല സി​നി​മ​യു​ടെ വി​ജ​യം വി​ളി​ച്ച​റി​യി​ച്ച​ത്. തി​യെ​റ്റ​ർ വി​ടു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ നി​റ​ഞ്ഞ ക​ണ്ണു​ക​ളാ​യി​രു​ന്നു സ്വീ​കാ​ര്യ​ത​യും മാ​റ്റും അ​റി​യി​ച്ച​ത്. ച​ല​ച്ചി​ത്രോ​ൽ​സ​വ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സം​വി​ധാ​യ​ക​ൻ മാ​രി സെ​ൽ​വ​രാ​ജും നി​ർ​മാ​താ​വ് പാ. ​ര​ഞ്ജി​ത്തും മെ​ട്രൊ​വാ​ർ​ത്ത​യോ​ടൊ​പ്പം.

ഇ​ത്ര​യും പൊ​ള്ളു​ന്ന, പൊ​ള്ളി​ക്കു​ന്ന ഒ​രു വി​ഷ​യ​ത്തി​ലേ​യ്ക്ക് എ​ങ്ങ​നെ​യെ​ത്തി?

മ​റു​പ​ടി സം​വി​ധാ​യ​ക​ൻ മാ​രി സെ​ൽ​വ​രാ​ജി​ന്‍റേ​ത് – സ​ത്യ​ത്തെ മ​റ​ച്ചു വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. എ​ത്ര ത​ന്നെ ലോ​കം വി​ക​സി​ച്ചാ​ലും ചി​ല ആ​ൾ​ക്കാ​ർ അ​വ​രു​ടെ സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ നി​ന്നും മാ​റി​ല്ല. അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ൾ, ആ​ചാ​ര​ങ്ങ​ൾ ഒ​ന്നി​ലും വി​ട്ടു വീ​ഴ്ച​യി​ല്ല. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച, സ്വ​ന്ത​മാ​യി ഭ​ര​ണ ഘ​ട​ന​യു​ള്ള രാ​ജ്യ​മാ​ണ്. തു​ല്യ നീ​തി ഉ​റ​പ്പു ന​ൽ​കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ മാ​ത്ര​മ​ല്ല രാ​ജ്യ​ത്തു പ​ല​യി​ട​ങ്ങ​ളി​ലും ഈ ​ജാ​തി വേ​ർ​തി​രി​വു​ക​ൾ ശ​ക്ത​മാ​ണ്. അ​തു തു​റ​ന്നു കാ​ണി​ക്കു​ക​യെ​ന്നു മാ​ത്ര​മ​ല്ല അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​ണു സി​നി​മ. ക​ല​യോ​ട് ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ക​ലാ​കാ​ര​ൻ അ​നീ​തി​ക്കെ​തി​രെ പോ​രാ​ട​ണം. അ​ത്ത​ര​മൊ​രു പോ​രാ​ട്ടം ത​ന്നെ​യാ​ണി​ത്.

ഇ​ട​പെ​ട​ൽ – നി​ർ​മാ​താ​വ് പാ. ​ര​ജ്ഞി​ത്ത് – വി​ശ്വാ​സ​വും ആ​ചാ​ര​വു​മെ​ന്ന​ത​ല്ല, അ​ന്ധ വി​ശ്വാ​സ​വും അ​നാ​ചാ​ര​വു​മാ​ണെ​ന്ന​താ​ണു യാ​ഥാ​ർ​ത്ഥ്യം. തു​റ​ന്നു കാ​ണി​ക്ക​പ്പെ​ട​ണം. ഇ​പ്പോ​ൾ ഇ​തി​ന് ആ​രെ​ങ്കി​ലും ത​യ്യാ​റാ​ക​ണം. ക​ല​യാ​ണു ഞ​ങ്ങ​ളു​ടെ വ​ഴി. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ലം പൊ​റു​ക്കി​ല്ല. സി​നി​മ വി​പ്ല​വ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു തോ​ന്ന​ൽ പ്രേ​ക്ഷ​ക​നു​ണ്ടാ​യാ​ൽ ത​ടു​ക്കാ​നാ​കി​ല്ല. ഒ​രു സി​നി​മ​യു​ടെ വി​ജ​യം ആ ​സി​നി​മ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യം പ്രേ​ക്ഷ​ക​നെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ്. ഇ​തി​ൽ അ​വ​ർ കാ​ണു​ന്ന, അ​നു​ഭ​വി​ക്കു​ന്ന, വാ​യി​ച്ച​റി​യു​ന്ന എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട ചി​ല​തെ​ല്ലാം ഉ​ണ്ട്.

വി​പ്ല​വ​ത്തി​നു പ​ര​സ്യ​മാ​യി ആ​ഹ്വാ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന​തു ശ​രി​യാ​ണ്.​പാ​ൽ ചാ​യ​യു​ടെ​യും ക​ട്ട​ൻ ചാ​യ​യു​ടെ​യും ഗ്ലാ​സു​ക​ൾ​ക്കി​ട​യി​ലേ​യ്ക്കു നാ​യി​ക ജ്യോ​തി​യു​ടെ മു​ടി​യ​ഴ​ക​ളി​ൽ നി​ന്നും ഊ​ർ​ന്നു വീ​ഴു​ന്ന മു​ല്ല​പ്പൂ ആ​ഹ്വാ​ന​വും ഓ​ർ​മ്മ പെ​ടു​ത്ത​ലു​മ​ല്ലേ? ഈ​ജി​പ്തി​ലെ മു​ല്ല​പ്പൂ വി​പ്ല​വം?

മാ​രി സെ​ൽ​വ​രാ​ജ് – സി​നി​മ അ​വി​ടെ പൂ​ർ​ണ​മാ​കു​ക​യാ​ണ്. പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി കൊ​ണ്ടു​ള്ള പൂ​ർ​ണ​മാ​ക​ൽ. ക​ട്ട​ൻ ചാ​യ​യും പാ​ൽ​ചാ​യ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. വേ​ർ തി​രി​വി​ന്‍റെ പ്ര​തീ​കം. എ​ന്നാ​ൽ ഇ​വി​ടെ ജ്യോ​തി​യു​ടെ അ​ച്ഛ​ൻ ഉ​യ​ർ​ന്ന ജാ​തി​യാ​ണെ​ങ്കി​ലും പു​രോ​ഗ​മ​ന​വാ​ദി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നും പ്ര​തീ​ക്ഷ​യു​ണ്ട്. ജാ​തി വ്യ​വ​സ്ഥ​യു​ടെ അ​നീ​തി മാ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ പൊ​രു​താ​നി​ല്ല. എ​ന്നാ​ൽ പെ​രു​മാ​ളി​നു പൊ​രു​തി​യേ പ​റ്റൂ. അ​വ​ന്‍റെ സ്വ​ത്വം നി​ല​നി​ർ​ത്താ​ൻ. വ​രും ത​ല​മു​റ​യു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ. ശു​ഭ​പ്ര​തീ​ക്ഷ​യാ​കാ​മ​ല്ലോ മു​ല്ല​പ്പൂ.

പാ. ​ര​ജ്ഞി​ത് – ഇ​വി​ടെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. മേ​ൽ ജാ​തി​ക്കാ​ര​നാ​യ ജ്യോ​തി​യു​ടെ പി​താ​വി​നു പു​രോ​ഗ​മ​ന ചി​ന്ത​യു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ മാ​റ​ണ​മെ​ന്നു​ണ്ട്. അ​തി​നാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ അ​തി​നാ​യി പോ​രാ​ടാ​ൻ വ​യ്യ. പെ​രു​മാ​ളി​നു നി​ല​നി​ൽ​പ്പി​ന്‍റെ പ്ര​ശ്ന​മാ​യ​ത് കൊ​ണ്ടു പോ​രാ​ട്ട​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​താ​ണ് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം. ഇ​ത്ത​രം നീ​ച​വ്യ​വ​സ്ഥി​തി​ക​ൾ മാ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള​വ​ർ ധാ​രാ​ളം. എ​ന്നാ​ൽ അ​തി​നെ​തി​രാ​യി പ​ട ന​യി​ക്കാ​ൻ പ​റ്റി​ല്ല. സ​മ​യ​മി​ല്ല. അ​ല്ലെ​ങ്കി​ൽ ആ​ർ​ക്കു വേ​ണ്ടി​യെ​ന്നു ചി​ന്തി​ച്ചി​ട്ട്. സ്വ​യം ഉ​ള്ളി​ലേ​യ്ക്കു വ​ലി​യു​ന്നു. സ്വാ​ർ​ത്ഥ​നാ​കു​ന്നു. ഇ​തു മാ​റ​ണം. പു​തി​യ ത​ല​മു​റ ഇ​തു മാ​റ്റി​യെ​ടു​ക്കും. ഈ​ജി​പ്റ്റി​ൽ സം​ഭ​വി​ച്ച​തും അ​താ​ണ​ല്ലോ.

ഇ​ന്ന് എ​തി​ർ​പ്പു​ക​ളു​ടെ കാ​ല​മാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു സി​നി​മ​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വേ​ണ്ടി വ​രു​ന്നു. പേ​രു പോ​ലും മാ​റ്റി. ഇ​പ്പോ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​ത്മാ​വ​തി​നെ​തി​രെ​യു​ണ്ടാ​യ​തും മ​റി​ച്ച​ല​ല്ലോ.​ത​മി​ഴ്നാ​ട്ടു​കാ​ർ അ​തി​വൈ​കാ​രി​ക​മാ​യി കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​വ​രു​മാ​ണ്. സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ന് ശേ​ഷ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ?

മാ​രി സെ​ൽ​വ​രാ​ജ് – സ​ത്യ​ത്തി​ൽ സി​നി​മ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ആ​ദ്യ നാ​ളു​ക​ളി​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​യ​മു​ണ്ടാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു വി​ഷ​യ​മ​ല്ലേ. അ​ന്നു ഫോ​ൺ ഉ​പേ​ക്ഷി​ക്കാ​നും ഫെ​യ്സ്ബു​ക്കി​ലും മ​റ്റും നി​ന്നും മു​ങ്ങാ​നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ സി​നി​മ റി​ലീ​സാ​യി ക​ഴി​ഞ്ഞു വി​ളി​ച്ച​വ​ർ മ​റ്റൊ​രു ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്. പ​ല​രും പ​റ​ഞ്ഞു, ഇ​ത് അ​വ​രു​ടെ ക​ഥ​യാ​ണെ​ന്ന്. ഐ​എ​എ​സു​കാ​ർ മു​ത​ൽ കൂ​ലി പ്പ​ണി​ക്കാ​ർ വ​രെ വി​ളി​ച്ചു പ​ല​ർ​ക്കും സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ങ്ങി​പ്പൊ​ട്ടു​ന്നു​ണ്ട്. ഞാ​നും പ​ല​പ്പോ​ഴും വി​ങ്ങി​പ്പോ​യി. എ​ടു​ത്ത കോ​ളു​ക​ളേ​ക്കാ​ൾ എ​ടു​ക്കാ​തി​രു​ന്ന കോ​ളു​ക​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. നി​ങ്ങ​ൾ​ക്ക​റി​യാ​മോ, പ​ഠ​നം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച എ​ന്നെ​യാ​ണ് ഐ​എ​എ​സു​കാ​രും ഡോ​ക്റ്റ​ർ​മാ​രു​മൊ​ക്കെ വി​ളി​ക്കു​ന്ന​ത്. എ​നി​ക്ക് എ​ന്തു പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. ഞാ​ൻ ത​ക​ർ​ന്നു പോ​യി. ഇ​പ്പോ​ഴും പ​ല കോ​ളു​ക​ളും എ​ടു​ക്കാ​ൻ പേ​ടി​യാ​ണ്. അ​വ​രൊ​ക്കെ വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ വ​ച്ചു പു​ല​ർ​ത്തു​ന്നു. അ​തി​ന്‍റെ ആ​ശ​ങ്ക​യു​ണ്ട്.‌

പാ. ​ര​ഞ്ജി​ത്ത് – ചി​ല സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യു​മ്പോ​ൾ എ​തി​ർ​പ്പു​ക​ൾ സ്വാ​ഭാ​വി​കം. ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം. അ​തു ഭ​യ​ന്നു മാ​റി നി​ൽ​ക്കാ​നാ​കു​മോ. അ​ങ്ങ​നെ മാ​റി നി​ന്നാ​ൽ സ​മൂ​ഹ​ത്തി​നോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​നാ​കു​മോ. ന​മു​ക്കെ​ല്ലാം രാ​ഷ്ട്രീ​യ​മു​ണ്ട്. അ​തു ക​ക്ഷി രാ​ഷ്ട്രീ​യ​മാ​കാം മ​റ്റു ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​മാ​കാം. നി​ഷ്പ​ക്ഷം എ​ന്ന നി​ല​പാ​ടു​ണ്ടോ. അ​തു​കൊ​ണ്ടു ത​ന്നെ നാ​മെ​ല്ലാ​വ​രും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ച​ർ​ച്ച ചെ​യ്യേ​ണ്ടു​ന്ന​തും രാ​ഷ്ട്രീ​യം ത​ന്നെ. എ​തി​ർ​ക്കു​ന്ന​വ​ർ എ​തി​ർ​ക്കും. ഇ​ല്ലാ​താ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഇ​ല്ലാ​താ​കു​മോ. നി​ല​പാ​ടു​ക​ൾ​ക്കു മ​ര​ണ​മു​ണ്ടോ. അ​തു നി​ല​നി​ൽ​ക്കു​ക ത​ന്നെ ചെ​യ്യും. എ​ന്‍റെ രാ​ഷ്ട്രീ​യം മ​റ​ച്ചു വ​ച്ചാ​ൽ അ​ത് ആ​ർ​ക്കും അ​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണോ. എ​തി​ർ​പ്പു​ക​ളെ അ​തി​ജീ​വി​ച്ച​വ​രെ വി​ജ​യി​ച്ചി​ട്ടു​ള്ളൂ. അം​ബേ​ദ്ക്ക​റും ഗാ​ന്ധി​ജി​യു​മൊ​ക്കെ. സാ​മൂ​ഹ്യ ജീ​വി​യാ​ണെ​ങ്കി​ൽ സ​മൂ​ഹ​ത്തി​നാ​യി ജീ​വി​ക്ക​ണം. അ​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ മൂ​ല്യ​ച്യു​തി തു​റ​ന്നു കാ​ട്ടു​ക ത​ന്നെ വേ​ണം. എ​തി​ർ​ക്കു​ക​യും വേ​ണം.

ച​ല​ച്ചി​ത്രോ​ൽ​സ​വ​ത്തി​ന്റെ തി​ര​ക്കു​ക​ളി​ലേ​യ്ക്ക് ഇ​രു​വ​രും ചേ​ക്കേ​റു​ക​യാ​ണ്. പു​തി​യ ക​ഥ​ക​ൾ തേ​ടി. എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട പു​തി​യ വി​ഷ​യ​ങ്ങ​ൾ തേ​ടി. എ​ന്നും രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള പാ. ​ര​ജ്ഞി​ത്ത് പ​ക​ർ​ന്ന ധൈ​ര്യം ത​ന്നെ​യാ​ണു ക​ന്നി ചി​ത്ര​ത്തി​ൽ വെ​ല്ലു​വി​ളി ന​ട​ത്താ​ൻ‌ മാ​രി സെ​ൽ​വ​രാ​ജി​നെ പ്രേ​രി​പ്പി​ച്ച​ത്. അ​വ​ർ ഇ​നി​യും ഒ​രു​മി​ക്കാം, ഇ​ല്ലാ​യി​രി​ക്കാം. എ​ങ്കി​ലും ഇ​നി​യും ന​ല്ല സി​നി​മ​ക​ൾ അ​വ​രു​ടേ​താ​യി ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ന് ഒ​രി​ക്ക​ലും ഇ​വ​രു​ടെ പേ​രു​ക​ൾ മ​റ​ച്ചു വ​യ്ക്കാ​നാ​കി​ല്ല. കാ​ര​ണം. അ​വ​ർ​ക്കു നി​ല​പാ​ടു​ണ്ട്. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. സ​മൂ​ഹ​ത്തി​നോ​ടു​ള്ള ക​ട​പ്പാ​ട്. തു​റ​ന്നു പ​റ​യാ​നു​ള്ള ധൈ​ര്യ​മു​ണ്ട്. ആ​ർ​ജ്ജ​വ​വും. ഇ​ത്ത​ര​ക്കാ​ർ ത​ന്നെ​യാ​ണ് ലോ​ക സി​നി​മ​യു​ടെ നെ​റു​ക​യി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Share.

About Author

Comments are closed.