പുതിയ നിയമ’ത്തില് പുതിയ ലുക്കില് മമ്മൂട്ടി

0

കഥാപാത്രങ്ങള്ക്ക് അനുസരിച്ച് ഗെറ്റപ്പ് മാറ്റുന്നതില് മമ്മൂട്ടിയെ കഴിഞ്ഞെ മറ്റൊരു താരം മലയാളത്തില് ഒളളൂ. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന ‘പുതിയ നിയമം’ എന്ന ചിത്രത്തിലും പുത്തന് ഗെറ്റപ്പിലാണ് മെഗാസ്റ്റാര് എത്തുന്നത്. സിനിമയില് മമ്മൂട്ടി ക്ലീന് ഷേവ് ചെയ്ത് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ഭാസ്ക്കർ ദ റാസ്ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച പുതിയ നിയമം ത്രില്ലര് ചിത്രമാണ്. വി.ജി ഫിലിംസിന്റെ ബാനറിൽ ജിയോ എബ്രഹാം, പി.വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്ന

Share.

About Author

Comments are closed.