ചിട്ടിക്കും മുകളിൽ പക്ഷിരാജൻ; 2.0 റിവ്യു വായിക്കാം

0

ആദ്യ പകുതിയില്‍ രജനിക്ക് പോലും എടുക്കാന്‍ കഴിയാതിരുന്ന കഥാപാത്ര മികവ് 30 മിനുറ്റ് കൊണ്ട് അക്ഷയ് കുമാര്‍ നേടിയെടുക്കുന്നുണ്ട്. ആ ഭാഗങ്ങളിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലും പ്രേക്ഷക പ്രീതി നേടി. അതിനു ശേഷമുള്ള ചിട്ടി 2.0 യുടെ വരവും വില്ലനും നായകനും തമ്മില്‍ ഉള്ള രംഗങ്ങളും എല്ലാം ശങ്കര്‍ എന്ന സംവിധാന ഇതിഹാസത്തിന്‍റെ കഴിവുകള്‍ എല്ലാം തന്നെ പുറത്തുകാണിച്ച സീനുകള്‍ ആയിരുന്നു.
ശങ്കറും രജനിയും അങ്ങനെയാണ്, ഓരോ നിമിഷവും വിസ്മയങ്ങളുടെ നൂതന വഴികൾ പ്രേക്ഷകർക്കായി തുറന്നിട്ടേ മടങ്ങാറുള്ളൂ. ഇത്തവണയും ആ പതിവ് തെറ്റിയില്ല, സാങ്കേതിക മികവിലൂടെ പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥ‍യുടെ സംരക്ഷണത്തിന്‍റെയും പ്രധാന്യം ‌വ്യക്തമാക്കുകയാണണു ശങ്കറിന്‍റെ പുതിയ ചിത്രം 2.0.

ഹ്യൂമനോയിഡില്‍ തുടങ്ങി ഓര്‍നിറ്റോളജി, മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍, ഹ്യൂമന്‍ ഓറ, നെഗറ്റീവ്/പോസിറ്റീവ് എനര്‍ജി എന്നിങ്ങനെ വ്യത്യസ്തയുടെ വഴികളിലൂടെ സഞ്ചരിക്കുകയാണ് 2.0 യില്‍ ശങ്കര്‍.
രജനിയുടെ വസീഗരനും ചിട്ടിയും അഭ്രപാളികളെ വിസ്മയിപ്പിച്ച് കടന്നുപോയിട്ട് എട്ടു വര്‍ഷം. എന്നാല്‍ എന്തിരൻ അഭ്രപാളിയിൽ എത്തിച്ച ഗ്രാഫിക്സ് വിസ്മയം പ്രേക്ഷകരുടെ മനസിൽ നിന്ന് വിട്ടുമാറയിട്ടില്ല.ആരെയും നിരാശപ്പെടുത്താതെ മൂന്നാം ഭാഗത്തിലേക്ക് വിരല്‍ചൂണ്ടിയാണ് ചിത്രം അവസാനിക്കുന്നത്.
ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ലോഗോ കാണിക്കുന്നത് മുതല്‍ 3ഡിയുടെ മായലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുകയാണ് ശങ്കര്‍. എന്തിരന്‍ എന്ന ആദ്യ ഭാഗവും ആയി ചേര്‍ന്നു നിന്ന് തന്നെ ആണു പുതിയ ചിത്രത്തിന്‍റെ സഞ്ചാരവും.ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരം ആയ 3ഡി കാഴ്ചകളും, വിഎഫ്എക്‌സും തന്നെയാണ് ചിത്രത്തിന്‍റെ പ്രധാനആകർഷണം.പക്ഷി രാജന്‍ (അക്ഷയ് കുമാര്‍) എന്ന ഓര്‍ണിതോളോജിസ്റ്റ്, അദ്ദേഹത്തിന്‍റെ വീട്ടില്‍ വട്ടമിട്ട് പറക്കുന്ന അപൂര്‍വ ഇനം പക്ഷികള്‍. എന്നാൽ മൊബൈല്‍ ഫോണ്‍ ടവറുകളിലെ റേഡിയേഷന്‍ പക്ഷികളുടെ നാശത്തിന് കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞ പക്ഷി രാജന്‍ അതിനെതിരേ ബോധവത്കരണത്തിന് തുനിഞ്ഞിറങ്ങുന്നു.

എല്ലാ ഉദ്യമങ്ങളും പരാജയപ്പെടുന്ന അദ്ദേഹത്തിന്‍റെ വീടിനടുത്ത് തന്നെ ഒരുനാള്‍ ടവര്‍ ഉയരുന്നു. റേഡിയേഷന്‍റെ ആഘാതത്തിൽ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒടുവില്‍ മനംനൊന്ത് പക്ഷി രാജന്‍ ആത്മഹത്യ ചെയ്യുന്നു. അവിടെ നിന്നാണു പ്രതികാരത്തിന്‍റെ ഈ കഥ ചുരുളഴിയുന്നത്. ചിട്ടിയുടെ പുനര്‍ജന്മവും, പക്ഷി രാജന്‍ (അക്ഷയ് കുമാര്‍) എന്ന വില്ലനുമാുയുള്ള ഏറ്റുമുട്ടലുകളും ഒക്കെ ആയി ആദ്യപകുതി മുന്നേറുന്നു.എന്നാല്‍ പക്ഷി രാജൻ ആരാണെന്നും അയാളുടെ ജീവിതവും പ്രതികരാവും എന്താണെന്നും വ്യക്തമാക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്‍റെ മർമം. പക്ഷി രാജന്‍ എന്ന ഓര്‍ണിതോളോജിസ്റ്റ് ആയി ഫ്‌ളാഷ്ബാക്ക് സീനുകളില്‍ പ്രത്യക്ഷപ്പെട്ട അക്ഷയ് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ ജീവനാഡി എന്ന് പറയേണ്ടിവരും.ആദ്യ പകുതിയില്‍ രജനിക്ക് പോലും എടുക്കാന്‍ കഴിയാതിരുന്ന കഥാപാത്ര മികവ് 30 മിനുറ്റ് കൊണ്ട് അക്ഷയ് കുമാര്‍ നേടിയെടുക്കുന്നുണ്ട്. ആ ഭാഗങ്ങളിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലും പ്രേക്ഷക പ്രീതി നേടി. അതിനു ശേഷമുള്ള ചിട്ടി 2.0 യുടെ വരവും വില്ലനും നായകനും തമ്മില്‍ ഉള്ള രംഗങ്ങളും എല്ലാം ശങ്കര്‍ എന്ന സംവിധാന ഇതിഹാസത്തിന്‍റെ കഴിവുകള്‍ എല്ലാം തന്നെ പുറത്തുകാണിച്ച സീനുകള്‍ ആയിരുന്നു.

ആദ്യ പകുതിയിലെ നേരിയ നിരാശ സമ്മാനിച്ചതിന് ഇരട്ടി സംതൃപ്തി രണ്ടാം പകുതിയില്‍ നല്‍കുന്നുണ്ട്. ശങ്കറിന്‍റെ എന്തിരനില്‍ നമ്മെ വിസ്മയിപ്പിച്ചത് കലാഭവന്‍ മണിയാണെങ്കില്‍ ഇക്കുറി മലയാളത്തിനായി അതേറ്റെടുത്തിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. അര മണിക്കൂറിലേറെ ടെലിക്കോം മിനിസ്റ്ററായി ഷാജോണ്‍ തകര്‍ത്തു എന്ന് തന്നെ പറയാം. ഹ്യൂമനോയിഡ് റോബോട്ടായി എത്തിയ എമി ജാക്‌സനും അഭിനയത്തില്‍ ഏറെ നിലവാരം പുലര്‍ത്തിയിരിക്കുന്നു.ചിത്രത്തിന്‍റെ സാങ്കേതികത‍യിൽ ഗ്രാഫിക്സ് ബഹുദൂരം മുന്നേറിയപ്പോൾ ഏറെ പ്രതീക്ഷ നൽകിയ എ.ആര്‍. റഹ്മാന്‍ സംഗീതത്തിൽ നിരാശ നൽകി. നീരവ് ഷായുടെ ക്യാമറയും റസൂല്‍ പൂകുട്ടിയുടെ ശബ്ദമിശ്രണവും, ആന്‍റണിയുടെ എഡിറ്റിങ്ങും എല്ലാം, വിഎഫ്എക്‌സ് ടീമും പ്രത്യേകം കൈയടി അര്‍ഹിക്കുന്നു. തലൈവര്‍ മരണമാസ്; തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി വിസ്മയങ്ങള്‍ തീര്‍ത്ത് 2.0രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 തിയേറ്ററുകളിലെത്തി. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റൊരു ചിത്രം കൂടി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തെ ആരാധകര്‍ വരവേറ്റത്. ഇന്ത്യ ഇതു വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മികവും ചിത്രം കാഴ്ചവെയ്ക്കുന്നു.കേരളത്തിലും വമ്പന്‍ സ്വീകരണമാണ് 2.0 ക്ക് ലഭിച്ചത്. 450 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വെളുപ്പിന് നാലു മണിക്കായിരുന്നു ചിത്രത്തിന്റെ കന്നി പ്രദര്‍ശനം. തിയേറ്ററുകളെല്ലാം ഹൗസ്ഫുള്ളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.തലൈവര്‍ ചിട്ടിയിലൂടെ കൊലമാസ് എന്‍ട്രി നടത്തിയെന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ കേരളത്തിലെ ജനങ്ങളുടെ സാക്ഷ്യം.ചിട്ടിയുടെ മാസ് വരവോടെ തിയേറ്റര്‍ ഇളകി മറിഞ്ഞു. 2ഡിയിലും 3ഡിയിലും പുറത്തിറങ്ങിയ ചിത്രം ആസ്വാദനത്തിന് പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ 3ഡിയില്‍ തന്നെകാണണമെന്ന് പ്രേക്ഷക പക്ഷം.രജനികാന്തിന്റെ താരപ്രഭയ്ക്കുമപ്പുറം ചിത്രത്തില്‍ നായക സ്ഥാനത്തിന് മാറ്റു കൂട്ടുന്നത് പ്രതിനായക വേഷം അവതരിപ്പിച്ച അക്ഷയ് കുമാറാണ്.അണ്ണന്‍ വേറെ ലെവലെന്നു സിനിമ കണ്ടിറങ്ങിയ തമിഴ് മക്കള്‍ പ്രതികരിച്ചു. ചിലര്‍ വിഎഫ്എക്‌സ് ‘കൊഞ്ചം അധികമല്ലവാ’ യെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും ക്വാളിറ്റി തന്നെയാണ് ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കിടിലന്‍ വിഷ്വല്‍ ട്രീറ്റെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്. ശങ്കര്‍ തന്നെയാണ്. ശക്തമായ തിരക്കഥയും മായിക ലോക സൃഷ്ടിയും ചിത്രത്തെ വേറെ തലത്തിലെത്തിക്കുന്നു. 2.0 ഹോളിവുഡ് ഫിലിം ഫീല്‍ നല്‍കുന്നുവെന്നാണ് ന്യൂജെന്‍ അഭിപ്രായപ്പെടുന്നത്. ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാകുമെന്നതില്‍ സംശയമില്ല.വെളുപ്പിന് മുതല്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.ചിത്രത്തില്‍ രജനികാന്തിന്റെ ഫസ്റ്റ് എന്‍ട്രി വന്നപ്പോള്‍ പല തിയേറ്ററുകളിലും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 4-5 മിനിറ്റ് സിനിമ നിര്‍ത്തിവെച്ചു.യന്തിരന്റെ രണ്ടാം ഭാഗമായാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായല്ല ചിത്രം. എന്നാല്‍ ചിട്ടിയും വസീഗരനും തന്നെയാണ് ലീഡ് ചെയ്യുന്നത്.ചിത്രത്തില്‍ രജനികാന്തിന്റെ മേക്കോവര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രത്തിലുടനീളം നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സ്റ്റൈല്‍ മന്നന്‍ എത്തുന്നത്.2.0 ല്‍ വിദേശ സുന്ദരി എമി ജാക്‌സനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നായികയെന്ന നിലയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എമിക്കു കഴിഞ്ഞു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്.600 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ചിത്രത്തിന് ലഭിച്ച സ്വീകരണം ബോക്‌സോഫീസിലും പ്രതിഫലിക്കുമെന്നാണ് വിശ്വസിക്കുന്നത്

Share.

About Author

Comments are closed.