: ഐഎച്ച്ആര്‍ഡി കോളേജിലെ അതിര് വിട്ട ഓണാഘോഷത്തില്‍ ഫയര്‍ ഫോഴ്സ് വാഹനം വിട്ടുകൊടുത്ത ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആറ് ജീവനക്കാര്‍ക്കാണ് സസ്പെന്ഷന്. ഫയര്‍ എന്ജിന് ദുരപയോഗം ചെയ്യാന്‍ അനുവദിച്ചതിനാണ് സസ്പെന്ഷന്.കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ഫോഴ്സ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്വകാര്യ ആഘോഷങ്ങള്‍ക്ക് ഫയര്‍ ഫോഴ്സ് വിട്ടുകൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കായി ഉദ്യോഗസ്ഥര്‍ വെള്ളം പമ്പ് ചെയ്ത് കൊടുത്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്
ഫയര്‍ഫോഴ്സ് ഉപയോഗിച്ച ആറ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
0
Share.