ബാഹുബലിയെ വെല്ലാന് രുദ്രാമദേവി എത്തുന്നു

0

ബിഗ് ബജറ്റ് ചിത്രം രുദ്രാമദേവി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം സെപ്തംബര് 17 ന് തിയറ്ററുകളില് എത്തും. 60 കോടി മുതല് മുടക്കില് നിര്മ്മിച്ച ചിത്രമാണ് രുദ്രാമദേവികാകതിയ രാജവംശത്തില് 13ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന രാജ്ഞിയാണ് രുദ്രമ്മ ദേവി. ഇവരുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയംഅനുഷ്ക ഷെട്ടിയാണ് കേന്ദ്രകഥാപാത്രമായ രുദ്രമ്മയെ അവതരിപ്പിക്കുന്നത്. അല്ലു അര്ജ്ജുനാണ് നായകന്. ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിനിമ പൂര്ത്തീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഹിസ്റ്റോറിക്കല് സ്റ്റീരിയോസ്കോപിക് ത്രീഡി ചിത്രമായ രുദ്രമ്മ ദേവി തമിഴ്,തെലുങ്ക്, മലയാളം ഭാഷകളില് റിലീസ് ചെയ്യുംറാണാ ദഗുബതി,പ്രകാശ് രാജ്, കൃഷ്ണം രാജു, സുമന്,നിത്യ മേനോന്, കാതറിന് ട്രീസ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. ഇളയരാജയാണ് സംഗീതം. ദേശീയ അവാര്ഡ് ജേതാവ് കൂടിയായ തോട്ടാധരണിയാണ് രുദ്രമ്മയുടെ കലാസംവിധാനം.. ഗുണ ടീം വര്ക്ക് പ്രൊഡക്ഷന് കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്

Share.

About Author

Comments are closed.