മമ്മൂട്ടിയുടെ പുതിയ ലുക്ക്

0

ലുക്കിന്റെ കാര്യത്തില് മമ്മൂട്ടിയെ വെല്ലാന് മറ്റൊരു നടന് ഉണ്ടോ എന്നോ സംശയം. ഉട്ടോപ്യയിലെ രാജാവിന് ശേഷം മമ്മൂട്ടി നായകനാകുന്ന പുതിയ നിയമം എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി വീണ്ടും ലുക്ക് മാറ്റിയിരിക്കുന്നത്.
ത്രത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഔദ്യോഗിക പേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. എകെ സാജന് സംവിധാനം ചെയ്യുന്ന ചിത്രത്തില് നയന്താരയാണ് നായിക. അഡ്വക്കറ്റ് ലൂയിസ് പോത്തന് എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് . കമ്യൂണിസ്റ്റ് പ്രത്യാശാസ്ത്രത്തില് വിശ്വസിക്കുന്ന കഥാപാത്രമാണ് ലൂയിസ് പോത്തന്.ലീയിസിന്റെ ഭാര്യയായ വാസുകിയായി നയന്താരയും എത്തുന്നു. ഇന്റര്കാസ്റ്റ് മാരേജും അത് സംബന്ധിച്ച പ്രശ്നങ്ങളുമാണ് ചിത്രം ചര്ച്ച ചെയ്യുന്നതത്രെ. ഭാസ്കര് ദ റാസ്കലിന് ശേഷം നയന്താര വീണ്ടും മമ്മൂട്ടിയ്ക്ക് നായികയായി മലയാളത്തില് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.

Share.

About Author

Comments are closed.