അദാനി ഗ്രൂപ്പ് തിരുവനന്തപുരത്തും ഒാഫിസ് തുറക്കും

0

വിഴിഞ്ഞം തുറമുഖ നിര്മാണക്കരാര് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തിലും വിഴിഞ്ഞത്തും ഉടന് ഒാഫിസ് തുറക്കുമെന്ന് വിഴിഞ്ഞം അദാനി സീ പോര്ട്ട് ലിമിറ്റഡ് സി.ഇ.ഒ സന്തോഷ് മഹാപത്ര. നവംബര് ഒന്നിന് നിര്ണമാണം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകള് അതിവേഗം പൂര്ത്തിയായി വരികയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ ഒാണഘോഷ പരിപാടികളില് പങ്കെടുക്കാനെത്തിയായിരുന്നു അദ്ദേഹം.കേരളപ്പിറവി ദിനത്തില് രാജ്യാന്തര തുറമുഖത്തിന് തറക്കല്ലിടണം. അതിന് മുന്പ് വിവിധ ഉപകരാറുകളില് ഏര്പ്പെടണം. കടലാസുജോലികള് അതിവേഗം പൂര്ത്തിയാക്കുകയാണ് വിഴിഞ്ഞം അദാനി സീപോര്ട്ട് ലിമിറ്റഡ്.
പാറഉള്പ്പടെയുള്ള നിര്മാണസാമഗ്രികള് എത്തിക്കാന് നടപടി തുടങ്ങി. തുറമുഖ കമ്പനിയുടെ പ്രവര്ത്തങ്ങളില് സര്ക്കാരിന് പൂര്ണ തൃപ്തി. തുടര് പ്രവര്ത്തനങ്ങള് തടസ്സമില്ലാതെ മുന്നോട്ടുപോകുന്നു. സംസ്ഥാന സര്ക്കാര് ഉടമസ്ഥതയിലുളള വിഴിഞ്ഞം തുറമുഖ കമ്പനിക്കും ഇനി ഏറെ ദൗത്യങ്ങള് ചെയ്തുതീര്ക്കാനുണ്ട്. സന്തോഷ് മഹാപത്രയും ഗുജറാത്ത് സംഘവും മന്ത്രികെ. ബാബുവിനും തുറമുഖ കമ്പനി ജീവനക്കാര്ക്കും ഒപ്പം ഒാണസദ്യയുമുണ്ടു. 2004 ല് രൂപീകൃതമായ വിഴിഞ്ഞ രാജ്യാന്തര തുറമുഖ കമ്പനി ലിമിറ്റഡിന് ഇത് എന്തുകൊണ്ടും പൊന്നോണം.

Share.

About Author

Comments are closed.